Community College
ഫാപിൻസിൻ്റെ പ്രയാണത്തിലെ നിർണായകമായൊരു നാഴികക്കല്ലായിരുന്നു ഫാപിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ്. ശാന്തമായ സാമൂഹ്യാന്തരീക്ഷത്തിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്നും അത്തരം പഠനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണ വുമെന്ന നിരീക്ഷണത്തിലുമാണ് കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്നത്. തൃക്കരിപ്പൂർ തങ്കയത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 2014 മാർച്ച് 1 ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. കാദർ മാങ്ങാട് കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ ബിരുദാന്തര ബിരുദ കോഴ്സുകളോട് കൂടി ഫാപിൻസ് കമ്മ്യൂണിറ്റി കോളേജ് ഉൽഘാടനം ചെയ്തു. സമൂഹത്തിലെ പ്രഗൽഭരായ അദ്ധ്യാപകർ,നിയമജ്ഞർ, മനഃശാസ്ത്ര മേഖലയിലുള്ളവർ തുടങ്ങി നിരവധി പ്രൊഫഷണലുകളാണ് ഇതിനകം സ്ഥാപനത്തിൽ നിന്ന് ബിരുദം കരസ്ഥമാക്കി വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിക്കുന്നത്. കേരളീയ സാഹചര്യത്തിൽ പലപ്പോഴും ശരിയായ മാനസികാരോഗ്യ പരിപാലനം ലഭിക്കാത്ത അവസ്ഥയാണ്. ഈയൊരു സാഹചര്യം കണക്കിലെടുത്തു ആരോഗ്യ മനഃശാസ്ത്രമേഖലകളിൽ കൃത്യമായ ഇടപെടലുക ളോടെ മുന്നോട്ടു പോകുന്ന ഫാപിൻസിന് ലഭിച്ച വലിയൊരു അംഗീകരമായിരുന്നു കണ്ണൂർ യൂണിവേഴ്സിറ്റിയുടെ രണ്ട് ബിരുദാന്തര ഡിപ്ലോമ കോഴ്സുകൾ (P.G.Diploma in Counselling Psychology, P.G. Diploma in Learning Disability) അനുവദിച്ചു കിട്ടിയത്. വളർന്ന് വരുന്ന തലമുറയിൽ കാണപ്പെടുന്ന, എന്നാൽ അധികമാരും അഡ്രസ് ചെയ്യാത്ത വെല്ലുവിളിയാണ് പഠന വൈകല്യ പ്രശ്നങ്ങൾ. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ലേണിങ് ഡിസബ്ലിറ്റി മാനേജ്മെൻറിൻ്റെ ഒരു കോഴ്സ് ഫാപിൻസ് തന്നെ രൂപകൽപന ചെയ്ത് യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ച് അംഗീകാരം നേടിയെടുത്തത്. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ നിലവിൽ ഈ കോഴ്‌സ് ഫാപിൻസിന് മാത്രമാണ് ലഭിച്ചിട്ടുള്ളത്.
-
Community College
-
Community College
-
Community College
-
Community College