About Phapins

മന:ശാസത്ര രംഗത്ത് നിരവധി സേവനങ്ങൾ ജനകീയവൽക്കരിക്കുകയും അതുവഴി സാമൂഹികാരോഗ്യവും വളർച്ചയും ഉണ്ടാക്കിയെടുക്കുക, സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് സവിശേഷമായി പിന്തുണയും പ്രോൽസാഹനവും നൽകാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസിറ്റീവ് ഹെൽത്ത് ആന്റ് സൈക്കോളജിക്കൽ സൊലൂഷൻസ് . 2007 മാർച്ചിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം സാമൂഹിക ഉണർവ്വ് യാഥാർത്ഥ്യമാക്കാനായി നിരവധി പഠനങ്ങൾക്കും പദ്ധതികൾക്കും വിജയകരമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു .അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ഗ്രാസ്റൂട്ട് ലെവലിലുള്ള സേവനപ്രവർത്തനങ്ങൾക്കാണ് ഫാപിൻസ് പ്രധാനമായും ശ്രദ്ധ നൽകുന്നത് . ഇതിനായി ഫാപിൻസിന്റെ കീഴിൽ വിവിധ ഉപവിഭാഗങ്ങൾക്കും രൂപം നൽകിയിട്ടുണ്ട് .
വിഷൻ:

  • * സമൂഹത്തിൻ്റെ ബഹുമുഖ പുരോഗതി സാധ്യമാക്കുക.
  • * മാനസികാരോഗ്യത്തെ പ്രോൽസാഹിപ്പിക്കുക.
  • * പഠന വൈകല്യ പ്രശ്നങ്ങളെ സംബോധന ചെയ്യുക.
മിഷൻ:
  • * മൂല്യവത്തായ പഠന- പരിശീലന അവസരങ്ങൾ ഒരുക്കുക.
  • * വിദ്യാഭ്യാസ രംഗത്തും കൗൺസിലിങ്, പഠന വൈകല്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെയും ലഹരിക്ക് അടിമകളായവരുടെയും പുനരധിവാസം, സൈക്കോ തെറാപ്പി തുടങ്ങിയ മേഖലകളിൽ ശ്രദ്ധയൂന്നുക.
  • * പഠന വൈകല്യങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും പരിഹാരം കാണുക.
  • * മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന കഴിവുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുക.