Research & Development

ഫാപിൻസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതികളുടെയെല്ലാം ഏറ്റവും വലിയ ശബ്ദവും ശക്തിയും അതിൻ്റെ മാനവ വിഭവ(H.R) മാണ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റിസോഴ്സ് പേഴ്സൺസിനെ വാർത്തെടുക്കാനും അവരുടെ സേവനങ്ങൾ സമൂഹത്തിന് ലഭ്യമാക്കാനുമായി ഫാപിൻസ് തന്നെ ശ്രമകരമായ ഗവേഷണങ്ങൾ നടത്തി, അവയുടെ ഫലമായി രൂപം കൊണ്ട സംവിധാനങ്ങളാണ് 'ആംസ്' വെൽനെസ് ഹബ്ബ്, സ്കഫോൾഡിങ് വിങ്, ഇത്ഖിൻ്റെ വഴി തേടി ഒരു വിജ്ഞാന യാത്ര തുടങ്ങിയവ.

ഫാപിൻസ് ഹെൽത്ത് ആൻറ് റിക്രിയേഷൻ സെൻ്റർ
ശരിയായ വ്യായാമത്തിൻ്റെ അപര്യാപ്തതയാണ് പലപ്പോഴും നമ്മെ രോഗികളാക്കുന്നത്.ഇതിന് പരിഹാരമെന്നോണം നൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ശാരീരികവും മാനസികവുമായ വികാസം സാധ്യമാക്കാൻ ആവിഷ്കരിക്കപ്പെട്ട ഒരു പദ്ധതിയാണ് ഫാപിൻസ് ഹെൽത്ത് ആൻ്റ് റിക്രിയേഷൻ സെൻ്റർ. 15.02.2008 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഫാപിൻസ് ട്രൈനിങ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ, മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എം.എസ്.പി.ഡെപ്യൂട്ടി കമാൻഡറുമായ യു.ശറഫലി സെൻ്റർ നാടിന് സമർപ്പിച്ചു. ഹെൽത്ത് ട്രെയിനർ വിജയചന്ദ്രൻ തിരുവനന്തപുരം, കൊളമ്പോ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് പ്രൊഫസർ ഡോ. വി. മോഹൻദാസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചിരുന്നു.