സമൂഹത്തിൽ വൈജ്ഞാനിക- ധാർമിക മുന്നേറ്റം സാധ്യമാക്കുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് ചെറുതല്ല. വളരുന്ന തലമുറക്ക് ധാർമിക പാഠങ്ങൾ പകരേണ്ടതും വീടിൻ്റെ വിളക്കാവേണ്ടതും കുടുംബിനിയാണ്. പലപ്പോഴും ഫലപ്രദമായ ബോധനങ്ങൾ ലഭിക്കാതെ പോകുന്നവരാണ് സ്ത്രീകൾ. സ്ത്രീകൾക്കായി വാരാന്ത ക്ലാസുകൾ ഫാപിൻസ് നടത്തുന്നുണ്ട്. അതോടൊപ്പം വിശുദ്ധ റമളാനിൽ ' അനുഗ്രഹീത മാസം അനുകൂലമാവാൻ' എന്ന പ്രമേയത്തിൽ നടത്തി വരുന്ന 'ഇത്ഖിൻ്റെ വഴി തേടി ഒരു വൈജ്ഞാനിക യാത്ര' ഈ മേഖലയിലെ നവ്യാനുഭവമാണ്. പണ്ഡിതരും വാഗ്മികളും ചിന്തകരും മന:ശാസ്ത്രജ്ഞരും പരിശീലകരുമൊക്കെ നേതൃത്വം നൽകുന്നതാണ് ക്ലാസുകൾ. മതപരമായ വിഷയങ്ങൾക്ക് പുറമേ സാമൂഹിക-മന:ശാസ്ത്രപരമായ, ജീവിതഗന്ധിയായ വിഷയങ്ങൾ കൂടി ചർച്ച ചെയ്യപ്പെടുന്നു. സാമ്പ്രദായിക മത പഠന ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി തിയറികൾക്കപ്പുറം പ്രാക്ടിക്കൽ പാഠങ്ങളും പരിശീലനങ്ങളും അടങ്ങിയ കൃത്യമായ സിലബസും ഫോളോ അപ്സുമായി നടക്കുന്ന പരിപാടിയാണിത്.ക്വിസ് പ്രോഗ്രാമുകളും വൈജ്ഞാനിക പരീക്ഷകളും ഉൾച്ചേർന്നതാണ് ഈ പദ്ധതി. ക്ലാസുകളിൽ മുഴുസമയം പങ്കെടുക്കുന്നവർക്കും വൈജ്ഞാനിക പരീക്ഷകളിൽ വിജയിക്കുന്നവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യപ്പെടുന്നു. പഠിതാക്കളിൽ നിന്ന് ലഭിക്കുന്ന മികച്ച ഫീഡ്ബാക്കുകൾ ഈ പരിപാടിയുടെ വിജയമാണ് അടയാളപ്പെടുത്തുന്നത്.
Sl No | Category | Programmes |
---|---|---|
1 | ഇസ്ലാമികം |
|
2 | സാമൂഹികം |
|
3 | കൗടുംബികം |
|
4 | വൈയക്തികം |
|
5 | ആരോഗ്യം |
|