കനിവ് കാരുണ്യത്തിൻ്റെ സ്നേഹസ്പർശം

കാസറഗോഡ് തൃക്കരിപ്പൂർ എടച്ചാക്കൈ മർഹൂം വയലിൽ മൊയ്തീൻ ഹാജി മെമ്മോറിയൽ ചാരിറ്റിയുടെയും ഫാപിൻസിൻ്റെയും SMF തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ രോഗികളുടെ കണ്ണീരൊപ്പാനുള്ള പദ്ധതിയായിരുന്നു 'കനിവ് '. എം.സി.ഹുസൈനാർ ഹാജി ചെയർമാനായിരുന്ന കനിവിൻ്റെ ജനറൽ കൺവീനറായിരുന്നു സി.ടി.അബ്ദുൾ ഖാദർ. ക്യാൻസർ രോഗികൾക്കും പരിചാരകർക്കും സാന്ത്വനം നൽകൽ, മനോധൈര്യവും മാനസികാരോഗ്യവും വീണ്ടെടുക്കാനുള്ള പരിശീലനങ്ങൾ, ആത്മീയതയിലൂടെ ആത്മധൈര്യം പകരൽ എന്നിവക്ക് പുറമേ, നിരവധി അർഹരായ ക്യാൻസർ രോഗികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായങ്ങൾ നൽകാനും ഈ പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്.

Sl No Category Programmes