സ്കൂൾ കുട്ടികളിൽ കാണപ്പെടുന്ന പഠന പിന്നാക്കാവസ്ഥ, പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയവ അഡ്രസ് ചെയ്യാൻ സ്കൂളുകളിലേക്ക് കടന്ന് ചെല്ലുന്ന സംവിധാനമാണ് ഫാപിൻസ് പപ്പറ്റ്സ് പ്ലേ ഹൗസ്. പഠന വൈകല്യം, പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട്, കുടുംബ പ്രശ്നങ്ങൾ, സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ, സ്കൂളിലെ അന്തരീക്ഷം, അധ്യാപകൻമാർ...... അങ്ങനെ നിരവധി കാരണങ്ങളുണ്ടാവാം ഓരോ കുട്ടിയുടെയും പഠന പിന്നാക്കത്തിനും സ്വഭാവ പ്രശ്നങ്ങൾക്കും പിന്നിൽ. ഒരാളുടെ പ്രശ്നമായിരിക്കില്ല മറ്റൊരാളുടേത്. ഓരോ കുട്ടിയെയും വ്യക്തിപരമായി അഡ്രസ് ചെയ്ത്, അവൻ്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്, ശരിയായ സൈക്കോളജിക്കൽ ടൂൾസ് ഉപയോഗിച്ച് തെറാപികളും ട്രൈനിങ്ങുകളും നൽകിയാണ് അവയ്ക്ക് പരിഹാരം കാണേണ്ടത്. ഈ ആശയമാണ് പപ്പറ്റ്സ് പ്ലേ ഹൗസ് പ്രയോഗവൽകരിക്കുന്നത്. ഇതിനായി സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെയും സേവനം ലഭ്യമാണ്. സ്കൂളുകളിൽ തന്നെ ഈ സേവനം ലഭ്യമാക്കുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകുന്നു. ഒരു സൈക്കോളജിക്കൽ സെഷനും രണ്ട് സ്പെഷ്യൽ എജ്യുക്കേഷൻ സെഷനുമായി 30 മിനുട്ട് വീതമുള്ള 3 സെഷനുകളാണ് ഒരാഴ്ചയിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുക. ഒരു പക്ഷേ, കേരളത്തിലാദ്യമായാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് കൊണ്ട് ഇങ്ങനെയൊരു സംരംഭം പ്രവൃത്തി പഥത്തിലെത്തുന്നത്. പൈലറ്റ് പ്രൊജക്ടായി തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾ നല്ല റിസൾട്ടാണ് ഉണ്ടാക്കിയത്.
Sl No | Category | Programmes |
---|---|---|
1 | Puppet's Play House |
|
2 | Puppet's Play House |
|
3 | TEAM OF PUPPET’S PLAY HOUSE |
|
4 | Schools impacted with PUPPET'S PLAY HOUSE |
|