മെമ്പർ ഹിക്മ
ഫാപിൻസ് പ്രധാനമായും കൗൺസിലിംഗ്, ട്രെയിനിംഗ് എന്നീ രണ്ട് മേഖലകളിലാണ് പ്രവർത്തിച്ചത്. ആദരണീയനായ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക-രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖരായ ആളുകൾ ആ ചടങ്ങിൽ സംബന്ധിച്ചുണ്ട്. പ്രധാനമായും കൗൺസിലിംഗ് എന്ന മേഖലയിലാണ് ഫാപ്പിൻസ് ഫോക്കസ് ചെയ്തിട്ടുള്ളത്. ഫാമിലിയിൽ നിന്നും കപ്പിൾസിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഒരുപാട് കേസുകൾ വന്നു. അതെല്ലാം കൗൺസിലിങ്ങിലൂടെ പരിഹരിക്കാൻ ഫാപ്പിൻസിനു സാധിച്ചിട്ടുണ്ട്. നൂറുകണക്കിന് ഇങ്ങനെയുള്ള കേസുകളുടെ കൗൺസിലിങ്ങുകൾ ഫാപിൻസ് നടത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന പരിപാടിയാണ് ട്രെയിനിങ് കോഴ്സുകൾ. വളരെ ഭംഗിയായി പൂർത്തീകരിച്ച ഒന്നാണ് പാരന്റിംഗ് ട്രെയിനിങ് കോഴ്സ്. ഒരുപാട് സഹോദരിമാർ പാരന്റിംഗ് കോഴ്സിന്റെ ഭാഗമായി പങ്കെടുത്തു. അഞ്ചു ബാച്ചുകൾ അതിന്റെ ഭാഗമായി പൂർത്തീകരിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഫാപിൻസിന്റെ ചരിത്രത്തിൽ എടുത്തുപറയേ− ഒരു വളരെ ഉപകാരപ്രദമായ ഒരു മുന്നേറ്റമായിരുന്നു പാരന്റിംഗ് കോഴ്സ്. സ്കൂൾ സ്റ്റുഡൻസിനുള്ള പ്രോഗ്രാമുകൾ, ടീച്ചേഴ്സിന് ഉള്ള പ്രോഗ്രാമുകൾ, അതുപോലെ കപ്പിൾസിനുള്ള പ്രോഗ്രാമുകൾ, പ്രീ-മാരിറ്റൽ ആൻഡ് പോസ്റ്റ് മാരിറ്റൽ പ്രോഗ്രാമുകൾ ഇതെല്ലാം ഫാപ്പിൻസ് നടത്തിയിട്ടുണ്ട്. മറ്റൊരു പദ്ധതിയായിരുന്ന ഇമാം ട്രെയിനിങ് പ്രോഗ്രാമിലൂടെ ഒട്ടനവധി ഇമാമുകൾക്ക് ധാരാളം പരിശീലന പരിപാടികൾ ഫാപിൻസിൽ നടന്നു. നൂറുകണക്കിന് ഉസ്താദുമാർ അതിൽ പങ്കാളികളായി. അവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഫാപിൻസ് നടത്തിയിട്ടുണ്ട്. അതോടൊപ്പം ഒരുപാട് ഗൈഡൻസ് പ്രോഗ്രാമുകളും അവയർനെസ് പരിപാടികളും നടത്തിയിട്ടുണ്ട്. ബഹുമാന്യനായ എൻ വി കബീർ സാർ, സിടി അബ്ദുൽ ഖാദർ സാഹിബ്,വി മുഹമ്മദ് സാർ, ഹസീന മണിപാൽ, സാജിഹു ഷമീർ അസ്ഹരി, ഇവരെല്ലാമാണ് ഫാപിൻസിന്റെ ഇത്തരം പ്രോഗ്രാമുകൾ മുന്നിൽനിന്ന് നയിച്ചവർ. ഈ വിനീതനും ഇതിൽ പങ്കാളിയാകാൻ അവരോടൊപ്പം സൗ ഭാഗ്യം ലഭിക്കുകയുണ്ടായി. അല്ലാഹു അവർക്കെല്ലാം അർഹമായ പ്രതിഫലം നൽകട്ടെ. ഫാപിൻസിനെ ഉയർച്ചയിലേക്ക് ഉയർത്തുകയും ചെയ്യട്ടെ -ആമീൻ.