ക്ലിനിക്കൽ സൈകോളജിസ്റ്റ്, എ.കെ.ജി. ഹോസ്പിറ്റൽ, കണ്ണൂർ
ഏകദേശം 2009 അവസാനത്തിലാണ് ഫാപിൻസ് കമ്മ്യൂണിറ്റി കോളേജിലേക്കുള്ള എന്റെ ആദ്യ യാത്ര. എന്റെ പ്ലസ്ടു പഠനകാലം കഴിഞ്ഞ സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഏത് കരിയറിലേക്ക് പോകണം എന്ന് ആശങ്ക എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നെ സൈക്കോളജി രംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നതും ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകി യതും ഫാപിൻസാണ്. ഞങ്ങൾ സ്നേഹത്തോടെ ഖാദർക്ക എന്നു വിളി ക്കുന്ന ഫാപിൻസ് ചെയർമാൻ സി.ടി.അ ബ്ദുൽ ഖാദർ, അക്കര അബ്ദുൽ അസീസ് ഹാജി, എൻ.വി.ക ബീർ സാർ തുടങ്ങിയവർ നൽകിയ ഉറച്ച പിന്തുണയാണ് ഈ മേഖലയിൽ തിളങ്ങാൻ എന്നെ സഹായിച്ചത്. ഇതേ സമയത്താണ് എന്നെ കൂടാതെ മറ്റു 7 പേർ അടങ്ങുന്ന ഒരു സംഘം സൈക്കോളജി രംഗത്തേക്ക് പഠനം നടത്താൻ വേണ്ടി എത്തുന്നത്. Scuffholding (കൈത്താങ്) എന്ന നാമധേയത്തിൽ അറിയപ്പെട്ട ഈ സംഘത്തിന്റെ ഉദ്ദേശലക്ഷ്യം സ്ത്രീകൾക്കിടയിൽ മന ശ്ശാസ്ത്ര പരിശീലനങ്ങളും കൗൺസിലി ങ്ങുകളും നടത്തുക എന്നുള്ളതായിരുന്നു. സ്കഫോൾഡിങ് വിംഗിന്റെ നേതൃത്വത്തിൽ നിരവധി പരിപാടി കളും സെമിനാറുകളും ചർച്ച കളും നടത്തപ്പെടുകയുണ്ടായി. ഈ ഏഴംഗ സംഘത്തിൽ നിന്ന് ചിലരെല്ലാം കൊഴിഞ്ഞുപോ യെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞാൻ ഇന്നും സൈക്കോളജി രംഗത്ത് തന്നെ തുടരു ന്നു. കണ്ണൂർ ഏ. കെ.ജി ഹോസ്പിറ്റലിൽ കടീച്ചിങ് ഫാക്കൽട്ടിയായും സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ വളർച്ചയിൽ ഫാപിൻസ് വഹിച്ച പങ്ക് എനിക്കൊരിക്കലും മറക്കാനാവില്ല.