പൂർവ വിദ്യാർത്ഥിയെന്ന നിലയിൽ അഭിമാനപൂർവം...

പ്രസിഡൻ്റ്, കാസറഗോഡ് ജില്ലാ പഞ്ചായത്ത്

'ഫാപിൻസ്' ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. പോയ വർഷങ്ങളിൽ മന:ശാസ്ത്ര രംഗത്തും, സാമൂഹിക സേവന രംഗങ്ങളിലും തങ്ങളുടേതായ ഇടം കണ്ടെത്താൻ ഫാപിൻസിന് കഴിഞ്ഞിട്ടുണ്ട്. ഫാപിൻസ് കമ്മ്യൂണിറ്റി കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ഈ അവസരത്തിൽ ഞാനും അഭിമാനിക്കുന്നു. കർമ്മ പഥത്തിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനും, കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഫാപിൻസിന് കഴിയട്ടെ എന്നാശിക്കുന്നു, ആശംസിക്കുന്നു.