ബ്ലാങ്ങാട് ഖതീബ് &ലക്ചർ S. M. S. T വഫിയ്യ കോളേജ് അഞ്ചങ്ങാടി, SSM&SMF ട്രൈനർ
വടക്കേ മലബാറിൽ പേര് കൊണ്ടും പ്രവർത്തനം കൊണ്ടും വളരെ വ്യത്യസ്തമായ ഒരു സംവിധാനമാണ് ഫാപിൻസ്. കർമപഥത്തിൽ ഒന്നരപ്പതിറ്റാണ്ട് പൂർത്തിയാകുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ ഫാപിൻസിനോടൊപ്പം ചേർന്നു സമൂഹത്തിനും സമുദായത്തിനും ഉപകരിക്കുന്ന പല പദ്ധതികളിലും ഭാഗമാകാൻ കഴിഞ്ഞതി ന്റെ ചരിതാർഥ്യം ഉണ്ട്. പ്രശ്നങ്ങളെയും വെല്ലു വിളികളെയും അതിജീവിക്കാനുതാകുന്ന നല്ല പ്രവർത്തനങ്ങളോടൊ പ്പം ആധുനിക മനഃശാസ്ത്രം മുന്നോട്ട് വെച്ച പോസിറ്റീവ് മനോഭാവം ഒരുസമൂഹത്തിൽ എങ്ങനെ വളർത്തിയെടുക്കാം എന്നതിന് ഒരു റോൾ മോഡൽ ആണ് ഫാപിൻസ്. ട്രൈനേഴ്സ് ട്രെയിനിങ്, ഹിക്മ, കൗൺസിലിംഗ്, ലേണിംഗ് ക്ലിനിക് തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. പുതിയ കാല ദഅവ രംഗത്തും ഫാപിൻസ് ഒരു മാതൃക തന്നെ എന്ന് നിസ്സംശയം നമുക്ക് പറയാം. ഫാപിൻസിലൂടെ പ്രീ മാരിറ്റൽ കോഴ്സ്, കൗൺസിലിങ്, ട്രെയിനിങ് തുടങ്ങിയ മേഖലകളിൽ എന്റെ നല്ല പാതിയോടൊപ്പം പങ്കാളിയാവാൻ സാധിച്ചു എന്നതിലും സന്തോഷവാനാണ്. ഇന്നും മറക്കാതെ ഉള്ള ഒരു അനുഭവം എന്റെ നല്ല പാതിയും ഞാനും ഒരുമിച്ചു, വിവാഹിതരാകാൻ പോകുന്ന പെൺകുട്ടികൾക്ക് നടത്തിയ ഒരു വൺഡേ പ്രോഗാമാണ്. ഇനിയും ഒരുപാട് നന്മകളുമായി മുന്നേറാൻ പടച്ചവൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം എന്നും ഫാപിൻസിന്റെ കൂടെ നന്മയിൽ പങ്കാളിയായി ഉണ്ടാവും എന്ന് പറഞ്ഞു കൊണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.