ചെയർമാൻ, അക്കര ഫൗണ്ടേഷൻ
സി.ടി അബ്ദുൽ ഖാദറിനെ ഞാൻ പരിചയപ്പെടുന്നത് സിജിയിലൂടെയാണ്. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ ചിന്തകൾ എന്നെ ആകർഷിച്ചിട്ടുണ്ട്. ഞാൻ നടത്തുന്ന ഗ്രീൻവുഡ്സാകട്ടെ, അക്കര ഫൗണ്ടേഷനാകട്ടെ, ഇപ്പോഴത്തെ എന്റെ നാട്ടിലുള്ള പ്രവർത്തനങ്ങളാകട്ടെ ഇതി ലെല്ലാം അദ്ദേഹത്തിന്റെ ആശയങ്ങൾ എനിക്കൊരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. മഹല്ലുകൾ ശാക്തീകരിക്ക പ്പെടുകയും പരിവർത്തിക്ക പ്പെടുകയും ചെയ്യുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. ഫാപിൻസിന്റെ നേ തൃത്വ ത്തിൽ 'ഹിക്മ' നിർവ്വഹി ച്ചത് ആ വലിയ ദൗത്യമായിരുന്നു.സി.ടിയുടെ നിരന്തരമായ ഇടപെട ലിന്റെ ഫലമായി നല്ലൊരു ടീമിനെ തന്നെ ഹിക്മയിൽ അണിനിരത്താൻ കഴി ഞ്ഞു. 'സ്കഫോൾഡിംഗ് വിങ്' എ ന്ന പേരിൽ വനിതാ പരിശീലകരെയും കൗൺ സിലർമാരെയും വാർത്തെടുക്കാനും അവർ ക്ക് ധാർമിക ബോധവും സാമൂഹികാവബോധവും കൂടി പകർന്നു നൽകാനുമുള്ള വ്യതിര ക്തമായ പദ്ധതിയും ഫാ പിൻസിന്റെ വിപ്ലവകരമായ ചുവടുവെയ്പ്പായിരുന്നു. പ്രിയപ്പെട്ട സി.ടി. തന്റെ കർമ മണ്ഡലം ഉത്തരേന്ത്യയി ലേക്ക് കൂടി വ്യാപിപ്പിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. വി.പി.എം അബ്ദുൽ അസീസ് മാസ്റ്ററെന്ന മഹാ മനീഷിയുടെ പാതപിന്തുടർ ന്ന് പ്രിയപുത്രനും സമൂഹ ത്തിനായി സ്വയം സമർ പ്പിക്കുകയാണ്. അല്ലാഹു കരുത്ത് നൽകട്ടെ, ആമീൻ.