ഫാപിൻസിൻ്റെ ഭാഗമായതിൽ സന്തോഷം

BUMS Chief Physician Medicina Unani & Hijama Centre Thankayam, Trikaripur

എന്റെ ബാല്യകാലം മുതല്‍ ഞാന്‍ കേട്ടു തുടങ്ങിയ ഒരു പേരാണ്/സ്ഥാപനമാണ് ഫാപിൻസ് തങ്കയം. സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമാകുന്ന രീതിയില്‍ നൂതന ആശയങ്ങളുമായി മുന്നോട്ട് വരികയായിരുന്നു ഫാപിൻസ്. മനുഷ്യന്റെ മാനസിക - ശാരീരിക ആരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന കാര്യങ്ങളാണ് ഫാപിൻസ് എപ്പോഴും മുന്നോട്ട് വെച്ചത്. പഠനകാലം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചത് ഫാപിൻസിന്റെ പോസിറ്റിവ് ഹെല്‍ത്ത് എന്ന ആശയത്തിന് മുതല്‍കൂട്ടാകുന്ന രീതിയില്‍ ആയത് സന്തോഷം നൽകുന്നു. ഫാപിൻസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.