ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ, തൃക്കരിപ്പൂർ
സേവന രംഗത്ത് ഫാപിൻസ് ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയെന്നറിയുമ്പോൾ മനസ്സിലൊരു സന്തോഷം. കാരണം മറ്റൊന്നുമല്ല, ഫാപിൻസിൻ്റ തുടക്കം മുതൽ അതിലെ ഒരു കുടുംബാംഗത്തെ പോലെ മിക്ക പരിപാടികളിലും പങ്കെടുത്ത ഒരു വ്യക്തിയാണ് ഈ വിനീതൻ. കഴിഞ്ഞ രണ്ടു വർഷമായി കോവിഡിൻ്റെ ഭീകരാന്തരീക്ഷം അലയടിക്കുമ്പോഴും ഫാപിൻസ് അതിൻ്റെ പ്രവർത്തനവുമായി മുന്നോട്ട് പോയി. ഫാപിൻസിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് കഴിഞ്ഞ കാലങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മികവുറ്റതായിരുന്നു. ഫാപിൻസിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കണ്ടത് ഇതിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സി.ടി. അബ്ദുൾ ഖാദറിൻ്റെ നേതൃത്വത്തിൽ ഒരു ടീം തന്നെ പ്രവർത്തിക്കുന്നുവെന്നതാണ്. ഏത് തിരക്കിനിടയിലും ഈ ടീമംഗങ്ങൾ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യവുമാണ്. മഹാനായ മർഹും വി.പി. എം. അബ്ദുൽ അസീസ് മാസ്റ്ററുടെ ഓർമ നിലനിർത്താൻ ഈ സ്ഥാപനം വടക്കെ മലബാറിൽ ഒരു വെള്ളിനക്ഷത്രമായി തിളങ്ങി നിൽക്കുക തന്നെ ചെയ്യും.