പ്രകാശം പരത്തുന്ന ഫാപിൻസ്

കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, മാധവറാവു സിന്ധ്യ ഹോസ്പിറ്റൽ, കണ്ണൂർ

ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസിറ്റീവ് ഹെൽത്ത് ആന്റ് സൈക്കോളജിക്കൽ സൊലൂഷൻസ് എന്ന സ്ഥാപനം കഴിഞ്ഞ 15 വർഷക്കാലമായി ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഈ സ്ഥാപനത്തിന്റെ ആരംഭ നാളുകളിൽ ഞാനും അതിന്റെ ഭാഗമായിരുന്നു. അവിടെ ആഴ്ചയിൽ ഒരു ദിവസം എനിക്ക് സേവനം ചെയ്യാനായത് വലിയ കാര്യമായി ഞാൻ ഇപ്പോഴും സ്മരിക്കുന്നു. അതുപോലെ ഫാപിൻസ് സഘടിപ്പിച്ച പല ട്രെയിനിങ് ക്ലാസ്സുകൾക്കും നേതൃത്വം നൽകാനും ക്ലാസ്സെടുക്കുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. സി .ടി. അബ്ദുൾ ഖാദർ സാഹിബിനെ പോലുള്ളവരുടെ ആത്മാർത്ഥ സേവനം ആ സ്ഥാപനത്തിന് വലിയ ഊർജ്ജം നൽകി. നാടിനും നാട്ടുകാർക്കും പ്രകാശം നൽകുന്ന ഒരു ചെരാതായി മാറിയ ഫാപിൻസിന് ഒരായിരം അഭിവാദ്യങ്ങൾ. ഇനിയും ഈ രംഗത്ത് കെടാവിളക്കായി വെളിച്ചം വിതറാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ!