പ്രിൻസിപ്പൾ, പി.എം.എസ്.എ. പൂക്കോയ തങ്ങൾ സ്മാരക വി.എച്ച്.എസ്. കൈക്കോട്ടുകടവ്
മത, സാംസ്കാരിക, സാമൂഹികാരോഗ്യം ലക്ഷ്യമിട്ട്,അരികുവൽകരിക്കപ്പെട്ട,സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവർക്ക് അകമഴിഞ്ഞ പിന്തുണയും കൈത്താങ്ങുമായി ഫാപിൻസ് ഒന്നരപതിറ്റാണ്ട് പിന്നിടുകയാണ്. ശാരീരികാരോഗ്യം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് മനസികാരോഗ്യവും. അത് കേവലം ചർച്ചകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിഷമതകൾ അനുഭവിക്കുന്ന ആളുകളിലേക്ക് അതിന്റെ പൂർണതയോടെ തന്നെ പല പദ്ധതികളും ആസൂത്രണം ചെയ്ത് എത്തിക്കാനായി എന്നുള്ളതാണ് എടുത്തുപറയേണ്ട നേട്ടം. ഒരു നാട്ടിൻപുറത്തായിട്ട് കൂടി പലരും മനസിലാക്കാതെ പോകുന്ന ഇത്തരം മാനസിക വിഷമതകൾ തുറന്ന സദസ്സുകളിൽ ചർച്ച ചെയ്യാനും അതിനെ തരണം ചെയ്യാനും ആർജ്ജവമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഫാപിൻസ് വഹിച്ച പങ്ക് ചെറുതല്ല. വർഷങ്ങളായി നടന്നുവരുന്ന ക്ലാസ്സുകൾ,കുട്ടികളുടെ വ്യക്തിത്വ വികസനനത്തിന് മാറ്റ് കൂട്ടി നടന്നു വരുന്ന കോഴ്സുകൾ തുടങ്ങിയവയൊക്കെയും തന്നെ വളർന്നു വരുന്ന തലമുറയെ നേതൃപാടവവും സാമൂഹിക പ്രതിബദ്ധതയും പഠിപ്പിച്ചു എന്ന് മാത്രമല്ല ,അതുവഴി നല്ലൊരു മാതൃകയാണ് സൃഷ്ടിച്ചത് . കഴിഞ്ഞുപോയ സംഭവബഹുലമായ ഇന്നലെകളിൽ ഓർമ്മിക്കാൻ ഒത്തിരി പദ്ധതികൾ നമുക്ക് തന്നിട്ടുള്ള ഫാപിൻസ് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം തന്നെ ദീനീ പ്രവർത്തനങ്ങളിലും തത്തുല്യമായ കൈയ്യൊപ്പ് ചാർത്തി. റമളാൻ മാസങ്ങളിൽ , 'ഇത്ഖിന്റെ വഴി' പോലുളള സംരംഭങ്ങൾ ആത്മീയനിർവൃതിയായും ,പിന്നീട് കരുണയുടെ കരങ്ങളായും മാറി.ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ സംവദിക്കുന്ന വിഷയമാക്കി ഒന്നരപതിറ്റാണ്ട് മുന്നേറിയ ഒരു സംരംഭം എന്നതിലുപരി നമ്മളോരോരുത്തരുടെയും മനോവ്യാപാരങ്ങളെ,ചിന്ത തലങ്ങളെ പൂർണതയിലെത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഫാപിൻസിന്റെ ഏറ്റവും വലിയ നേട്ടം.