എക്സിക്യൂട്ടീവ് മെമ്പർ, ഫാപിൻസ്
ഉത്തര മലബാറിൽ എല്ലാ മേഖലയിലും പിന്നാക്കാവസ്ഥ നിലനിൽക്കെ തൃക്കരിപ്പൂരിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച ഫാപിൻസ് വിദ്യാഭ്യാസ രംഗത്ത് ഒരു മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്. കേരളീയ സമൂഹം അനുദിനം രോഗാതുരമായിക്കൊണ്ടിരിക്കുന്ന കാലത്ത്, അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് ബിരുദത്തിനു ശേഷം മന:ശാസ്ത്ര രംഗത്ത് കൗൺസിലിങ് ചെയ്യാൻ പാകത്തിൽ കഴിവു നേടുന്നതിനായി പി.ജി.ഡി.സി.പി, പി.ജി.ഡി.എൽ.ഡി.കോഴ്സുകൾ നടത്തി മാനസികാരോഗ്യ രംഗത്ത് പുത്തൻ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കയാണ് ഫാപിൻസ്. ഇവിടെ നിന്ന് പഠിച്ചു പുറത്തിറങ്ങിയവർ മറ്റു ജോലികളോടൊപ്പം ഒഴിവ് ദിവസങ്ങൾ പ്രയോജനപ്പെടുത്തി നേടിയെടുത്ത സർട്ടിഫിക്കറ്റ് കൊണ്ട് കൗൺസിലിങ് നടത്തി സാമൂഹിക രംഗത്ത് ശ്രദ്ധിക്കപ്പെടുന്നവരായി മാറിയിരിക്കുന്നു. ഇതിനുള്ള അവസരം ഉണ്ടാക്കിയ ഫാപിൻസിനും അതിന്റെ സാരഥികൾക്കും സമൂഹത്തിൽ ഉന്നത സ്ഥാനമാണുള്ളത്. എല്ലാ വിധ അഭിനന്ദനങ്ങളും സാദരം നേർന്നു കൊള്ളുന്നു.