നവകാലത്ത് ഫാപിൻസിന്റെ പ്രസക്തി

മുൻ കോഡിനേറ്റർ, സിജി

കണ്ണൂർ കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോൺ സിജിയുടെ പ്രോഗ്രാം ഓഫീസർ ആയിട്ടാണ് എന്റെ കടന്നുവരവ്. 2005-2006 കാലഘട്ടങ്ങളിൽ ആണ് പ്രവർത്തന ഗോദയിൽ ഞാൻ സജീവമാകുന്നത്. പേര് പോലെ തന്നെ പ്രവർത്തന തലങ്ങളിൽ എല്ലാം വൈവിധ്യങ്ങളും വ്യതിരക്തതകളും നിറഞ്ഞതായിരുന്നു. കേരളത്തിൽ വിശിഷ്യാ ഉത്തര മലബാർ മേഖലകളിൽ സൈക്കോളജിക്കൽ കൗൺസിൽ ബിഹാവിയറൽ തെറാപ്പി, തുടങ്ങിയ മനശാസ്ത്രപരമായ കാര്യങ്ങൾ പ്രചാരമില്ലാത്ത കാലത്താണ് ഫാപ്പിൻസ് ഈ വിഷയത്തിൽ പുതിയ കാൽവെപ്പ് നടത്തുന്നത്. കാസർകോട് ജില്ലയിലെ പ്രവർത്തന ഓർമ്മകൾ അയവിറക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് തൃക്കരിപ്പൂരിലെ സി.ടി അബ്ദുൽ ഖാദർ സാഹിബ് എന്ന നാമമാണ്. ഒരുപാട് കൂടിച്ചേരലുകൾക്കും ചർച്ചകൾക്കും ശേഷമാണ് ഫാപ്പിൻസ് എന്ന സ്ഥാപനം ഉടലെടുക്കുന്നത്. ഫാപിൻസ് പ്രധാനമായും മൂന്ന് രീതിയിലുള്ള വെല്ലുവിളികൾ ആയിരുന്നു നേരിട്ടിരുന്നത്. ഒന്നാമതായി, ഇവരുടെ പ്രവർത്തനങ്ങൾ കാസർകോട് പോലെ ഉള്ള പിന്നോക്ക ജില്ലയിൽ ആണ് എന്നുള്ളത്, രണ്ടാമതായി ലക്ഷീകരിക്കപ്പെടുന്ന സമുദായം പിന്നാക്ക വിഭാഗത്തിൽ പെട്ടതനെന്നുള്ളത്, അടുത്തതായി ഇവരുടെ " ഏരിയ ഓഫ് വർക്" അഥവാ തിരഞ്ഞെടുത്ത വിഷയം സമൂഹത്തിന് വലിയ പരിചിതം അല്ല എന്നുള്ളതും. ഇത്തരം വെല്ലുവിളികൾ ആയിരുന്നു ഫാപിൻസിന്റെ വലിയ പ്രസക്തി. ഫാപിൻസിന്റെ വിജയത്തിന് പിന്നിൽ സിജി എന്ന പ്രസ്ഥാനത്തിന്റെ പിന്തുണ വളരെ പ്രധാനമായിരുന്നു. പിന്നീട് തൃക്കരിപ്പൂർ എന്ന ദേശം സിജിയുടെയും ഫാപിൻസിന്റെയും പരിപാടികളെ ഹൃദ്യമായി സ്വീകരിച്ചു എന്നുള്ളതും ഇവരുടെ വിജയത്തിന്റെ വലിയ ഒരു ഫാക്ടർ ആയി ഗണിക്കപ്പെടുന്നു