സൈക്കോളജിസ്റ്റ്
ഞാൻ അബ്ദുൽ ശുകൂർ .മലപ്പുറം ജില്ലയിലെ വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മനഃശാസ്ത്ര വിഭാഗം അധ്യാപകനാണ് .സിടിയെ പരിചയപ്പെടുന്നതും ഫാപിൻസ് ഫാമിലിയുടെ ഭാഗമാകുന്നതും പിന്നീട് ചില അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സാധിച്ചതും ഒരു നിയോഗത്തിന്റെ ഭാഗമായി ഞാൻ മനസ്സിലാക്കുന്നു .വളരെ ചെറിയ പ്രായത്തിൽ തന്നെ സർക്കാർ ജോലി ലഭിക്കുകയും വീടിന് തൊട്ടടുത്ത ഒരു സ്കൂളിൽ പൈ്രമറി അധ്യാപകനായി ജോലിനോക്കുന്ന കാലത്താണ് മനശാസ്ത്രം എന്ന വിഷയത്തോട് ആഭിമുഖ്യം ഉണ്ടാവുന്നത്. പിന്നീട് ജോലിയും പഠനവും കുറേക്കാലം ഒരുമിച്ചു കൊണ്ടുപോയി. 2009 ൽ രണ്ട് വർഷത്തെഅവധിയെടുത്ത് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സൈക്കോളജി പഠിക്കാനായി ചേർന്നു. 2009-ലെ ഒരു നോമ്പുകാലത്ത് കണ്ണൂർ മദീന മസ്ജിദിൽ വച്ചാണ് ഞാനും സി ടിയും വളരെ അവിചാരിതമായി കണ്ടുമുട്ടുന്നത് . റമളാനിലെ വളരെ പരിപാവനമായ അവസാനത്തെ പത്തിലെ ഏറ്റവും ശ്രേഷ്ഠമെന്ന് എല്ലാവരും വിശ്വസിക്കുന്ന ഒരു ഇരുപത്തിയേഴാം രാവിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. യഥാർത്ഥത്തിൽ ആറ് ഏഴ് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഞങ്ങൾ രണ്ട് പേരും ഒരേ പള്ളിയിൽ വളരെ അടുത്തായി കിടന്നുറങ്ങുന്നുണ്ടായിരുന്നുനു .ഒരിക്കൽപോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. വളരെ അവിചാരിതമായി കണ്ടുമുട്ടുകയും പിന്നീട് ആ രാത്രി മുഴുവൻ പഠനവൈകല്യം എന്നവിഷയത്തെ കൃത്യമായി കൈകാര്യം ചെയ്യാത്തത് വഴി നമ്മുടെ മദ്റസാ വിദ്യാഭ്യാസ കാലഘട്ടത്തിൽ വന്നുചേരുന്ന അബദ്ധങ്ങളെ കുറിച്ചും അതുവഴി കുട്ടികൾക്ക് ഉണ്ടാവാൻ സാധ്യതയുള്ള മാനസികമായ ആഘാതത്തെ കുറിച്ചും സിടി വളരെയധികം വാചാലനായി . അദ്ദേഹം അന്ന് പറഞ്ഞ ഒരു കാര്യം 10 വർഷങ്ങൾക്കിപ്പുറവും ഇന്നും ഞാൻ ഓർക്കുന്നു."നാമിപ്പോൾ നമസ്കരിക്കുന്നത് അത് ഇപ്പോൾ മാത്രമാണ് ഉപകാരപ്പെടുക എന്നാൽ മുമ്പ് ചർച്ച ചെയ്ത കാര്യങ്ങൾ നമ്മൾ പ്രയോഗതലത്തിൽ കൊണ്ടുവരികയാണെങ്കിൽ സമൂഹത്തിന് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു കാര്യമായിരിക്കും അത് ".അദ്ദേഹത്തിന്റെ ചിന്തകളിലെ ആഴവും വും പ്രവർത്തനങ്ങളിലെ പുതുമയും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. ഇൻഷാ അല്ലാഹ് തീർച്ചയായും ആ കാലഘട്ടത്തിൽ ഫാപിൻസിനൊപ്പം ഒപ്പം മുഴുസമയം നിലകൊള്ളാൻ ഞാനും ഉണ്ടാകും.