ഗസ്റ്റ് ലക്ച്ചറർ, ഫാപിൻസ് കമ്യൂണിറ്റി കോളേജ്
2018 ലാണ് ഞാൻ ഫാപ്പിൻസിൽ ജോയിൻ ചെയ്യുന്നത്. ഫാപ്പിൻസിലെ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോഴ്സ് ആയ പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആൻഡ് സൈക്കോളജി, പിജി ഡിപ്ലോമ ഇൻ ലേണിങ് ഡിസെബിലിറ്റി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാനും കൂടെ ഫാപ്പിൻസിലെ ക്ലിനിക്കിൽ ചീഫ് കൺസൾറ്റേഷനും ആയിരുന്നു എന്റെ ജോലി.അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഫാപിൻസിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത്. പൊതുവേ അങ്ങനെയാണല്ലോ, നമ്മൾ പുറത്തുനിന്ന് കേൾക്കുന്നത് ആവില്ല യഥാർത്ഥത്തിൽ നാം അനുഭവിക്കുമ്പോഴും അടുത്ത അറിയുമ്പോഴും ഉണ്ടാവുക. ഫാപ്പിൻസിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. കാരണം ഫാപ്പിൻസ് എന്നൊരു ഇൻസ്റ്റിറ്റ്യൂഷൻ ഇങ്ങനെ നടത്തിക്കൊണ്ടു പോകുക എന്നതിലുപരി ഫാപ്പിൻസിന്റെ അമരക്കാരൻ സിടി അബ്ദുൽ ഖാദർ സാഹിബിന്റെ ഉദ്ദേശശുദ്ധി നന്നായി അറിയുന്ന ഒരാളാണ് ഞാൻ. മൂന്നുവർഷത്തെ എന്റെ ഫാപ്പിൻസിലെ അനുഭവത്തിൽ നിന്ന് എനിക്ക് മനസ്സിലായത് സിടി ഏറ്റവും കൂടുതൽ മുൻഗണന നൽകിയത് പഠനവൈകല്യം പോലെയുള്ള കാര്യങ്ങളിലാണ്. അഥവാ ആളുകൾ കൂടുതൽ കയറി ചെല്ലാത്ത മേഖലകളിൽ ഇത്തരത്തിലുള്ള വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്നവർക്ക് സേവനം എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ഈ യൊരു കാരണത്താലാണ് സിടി, ഫാപിൻസ് എന്നൊരു സ്ഥാപനത്തിൽ ഈ രണ്ട് കോഴ്സുകൾ നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അധ്യാപകർക്കും സമാന്തര പ്രൊഫഷണലുകൾക്കും മന ശാസ്ത്ര മേഖലയിൽ കൂടുതൽ അവബോധം ഉണ്ടാക്കാൻ വേണ്ടിയിട്ട് യൂണിവേഴ്സിറ്റി യുടെ സഹായത്തോടെ സി ടി ആ വിദ്യാഭ്യാസം കൊടുക്കുന്നത്. ഫാപിൻസിന്റെ കമ്മ്യൂണിറ്റി കോളേജ് എന്ന പേര് പോലെ തന്നെ ഒരു കമ്മ്യൂണിറ്റിക്ക് അല്ലെങ്കിൽ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സി ടി യുടെ ചിന്തയും സ്വപ്നവും. കൂടുതലും മനശാസ്ത്ര മേഖലയിലേക്കാണ് സിടി ഉൗന്നൽ നൽകിയിട്ടുള്ളത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ഇതിൽ എടുത്തു പറയേ− മറ്റൊരുകാര്യം എന്തെന്നാൽ ഫാപിൻസിന്റെ കാര്യത്തിൽ സിടി യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ യാണ് പ്രവർത്തിക്കുന്നതെന്ന് വളരെ വ്യക്തമാണ് എന്നതാണ്. കാരണം സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ഫാപ്പിൻസിൽ സ്കോളർഷിപ് നൽകി പഠിപ്പിക്കുന്നുണ്ട്. അവരവിടെ നിന്ന് പഠിച്ചിറങ്ങിയ ശേഷം സമൂഹത്തിൽ ഈ മേഖലയിൽ പല കാര്യങ്ങളും അവർക്ക് ചെയ്യാൻ സാധിക്കും എന്നുള്ള ഒരു ഉദ്ദേശത്തിലാണ് ഈ പ്രവർത്തനം. അതുകൊണ്ടാണ് സി ടി യുടെ മനസ്സിലുള്ള ഒരു പപ്പറ്റ് പ്ലേഹൗസ് എന്നുള്ള ഒരു ആശയം ഞാനുമായും അന്നത്തെ കോഴ്സ് കോർഡിനേറ്റർ ആയ ഷക്കീൽ സാറും ആയും അദ്ദേഹം പങ്കുവെച്ചത്. ഇതിലൂടെ നമ്മുടെ സ്കൂളുകളിലും സ്ഥാപനങ്ങളിലും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനങ്ങളും പരിഹാരങ്ങളും തെറാപ്പിയും നൽകാനായിരുന്നു ലക്ഷ്യം. അഥവാ സാധാരണ ഓരോ സ്കൂളിൽ നിന്നും വിദ്യാർത്ഥിയെ ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വളരെ പ്രയാസമേറിയ കാര്യമാണെന്ന് ബോധ്യപ്പെട്ടതിനാൽ അവർ പഠിക്കുന്ന സ്കൂളിൽ തന്നെ ക്ലിനിക്ക് സ്ഥാപിക്കുകയും അവരുടെ പഠനത്തിന് യാതൊരു ഭംഗവും വരാതെ തറാപ്പി നൽകുക എന്നുള്ള ഒരു കൺസെപ്റ്റ്. ഈ പപ്പറ്റ് പ്ലേഹൗസ് എന്നുള്ള പ്രൊജക്റ്റ് രണ്ട് മൂന്ന് സ്കൂളുകളിൽ നടപ്പാക്കുകയും വളരെ വിജയകരം ആവുകയും ചെയ്തു. സത്യം പറഞ്ഞാൽ അവിടെ ഒരു വർഷം ആയപ്പോഴേക്കും ഞാൻ ഫാപിൻസിൽ നിന്നും കാഞ്ഞങ്ങാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ ഉള്ള ഒരു ക്ലിനിക്കി മാറി എന്നിരുന്നാലും ഓരോ ഞായറാഴ്ചയും ഞാൻ ഫാപിൻസിലേക്ക് വരാനുള്ള ഒരു കാരണം ഫാപിൻസിന്റെ ഏറ്റവും പ്രധാനമായ ഒരു ലക്ഷ്യം സാമൂഹിക സേവനം ആണ് എന്നുള്ളത് മാനിച്ച് ആയിരുന്നു. അതിനാലാണ് ഞാനിപ്പോഴും സിടി യോട് കൂടെ ഫാപിൻസിന്നോട് കൂടെ യാത്ര ചെയ്യുന്നത്. സി ടി യുടെ ഒരു സ്വപ്നം എന്നതിലുപരി അത് ഉത്തര മലബാറിന്റെ സ്വപ്നം ആണെന്ന് തന്നെ പറയാം. അതുപോലെ സിറ്റി എപ്പോഴും പറയാറുള്ള ഒരു ഡ്രീം പ്രൊജക്ട് ഉണ്ട്. അത് നടപ്പാക്കുകയാണെങ്കിൽ ഉത്തരമലബാറിലെ ഡിസബിലിറ്റി മേഖലയിലുള്ള ഒരു വൻമുന്നേറ്റം, ചുവടുവെപ്പ് തന്നെയാകും അത് .....