ഫാപിൻസ് കമ്യൂണിറ്റി കോളേജ് കാലത്തിന്റെ ആവശ്യകത

ജില്ലാ കോഡിനേറ്റർ, സിജി, ജ.കൺവീനർ, ഫാപിൻസ്

ഉത്തരമലബാറിലെ ശ്രദ്ധേയമായ മനശാസ്ത്ര പഠന പരിശീലന സ്ഥാപനമായ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹാവിയർ മാനേജ്മെന്റിനെ കുറിച്ചാണ് ഈ ലേഖനം. സി ടി അബ്ദുൽ ഖാദർ എന്ന വ്യക്തിയുടെ നേതൃ പാടവത്തിന്റെയും ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തോടെ യും നേർ ഉദാഹരണമാണ് ഈ സ്ഥാപനം. കൗൺസിലിംഗ്, സൈക്കോളജി, ലേർണിംഗ് ഡിസബിലിറ്റി വിഷയങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന രണ്ട് റെഗുലർ പിജി ഡിപ്ലോമ കോഴ്സുകൾ കൗൺസിലിംഗ്, സൈക്കോതെറാപ്പി, സൈക്കോളജിക്കൽ അസൈമെന്റ് തുടങ്ങിയവ നൽകുന്ന മനഃശാസ്ത്ര വിഭാഗം പഠന പ്രശ്നങ്ങളും പ്രശ്ന വൈകല്യങ്ങളും അനുഭവിക്കുന്ന കുട്ടികൾക്കായുള്ള ക്ലിനിക് തുടങ്ങിയവ ഈ ഒരു കുടക്കീഴിൽ ഉണ്ട്. സി ടി അബ്ദുൽ ഖാദർച്ചയുമായി കുടുംബബന്ധം ഉണ്ടെങ്കിലും കൂടുതലായി അടുക്കുന്നത് സിജി യിലൂടെയാണ്. വിദ്യാഭ്യാസരംഗത്ത് പ്രചോദനമേകാൻ ഉള്ളക്ലാസ്സുകളും ക്യാമ്പുകളും കരിയർ എക്സിബിഷനുകളും ഒക്കെ സങ്കടിപ്പിച്ചുകൊണ്ട് സജീവതയോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ നേതൃ സ്ഥാനത്തുള്ള വ്യക്തി എന്ന ബഹുമാനത്തോടെയാണ് സിടിയെ എന്നും കാണുന്നത്. പിന്നീട് ഞാൻ സിജിയുടെ സജീവ പ്രവർത്തകനായി. ആ അവസരത്തിൽ പരിശീലന രംഗത്തേക്ക് വരാനുള്ള ആദ്യ അവസരം തന്നത് സിടി ആയിരുന്നു. ക്രമേണ സിജിയുടെ കരിയർ കൗൺസിലർ ആയും ജില്ലാകമ്മിറ്റി ഭാരവാഹിയായും വിദ്യാഭ്യാസരംഗത്ത് സജീവമാവുകയായിരുന്നു. ആയിടക്കാണ് ഫാപ്പിൻസിനു കീഴിൽ ഒരു കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്നതിനെ കുറിച്ച് സിടി ചർച്ചചെയ്തത്. കേട്ടപ്പോൾ തന്നെ വളരെ താൽപര്യം തോന്നിയതിനാൽ ഈ വിഷയത്തോട് ഒപ്പം നിൽക്കാൻ ഞാൻ തീരുമാനിച്ചു. അന്നത്തെ ഫാപ്പിൻസ് കോഡിനേറ്റർ ജാഫർ ഹുദവിയും അഷ്റഫ് നിസാമിയും ഞാനും ചേർന്ന് തയ്യാറാക്കിയ കമ്മ്യൂണിറ്റി കോളേജിനുള്ള പ്രൊപ്പോസൽ അന്നത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറിനു യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വെച്ച് സി ടിയും ഞങ്ങളും ചേർന്ന് സമർപ്പിച്ചു. രണ്ട് വർഷത്തിലധികം ഇതിന് പിന്നാലെ കൂടിയപ്പോൾ ഒരു റമളാൻ 17ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഫാപ്പിൻസിന് കമ്മ്യൂണിറ്റി കോളേജ് അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുത്തു. ഡോക്ടർ കാദർ മങ്ങാട് ആയിരുന്നു അന്നത്തെ വൈസ് ചാൻസിലർ. അദ്ദേഹംതന്നെ 2014 മാർച്ച് കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചു അന്നത്തെ സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ പുത്തൂർ മുസ്തഫ രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ ഒട്ടേറെ വ്യക്തികൾ എന്നിവർ ഈ ശ്രമത്തിനെ ഏറെ പിന്തുണ നൽകിയവരാണ്. ഒട്ടേറെ ബിരുദധാരികളെയും അധ്യാപകരെയും പ്രൊഫഷണലുകളെ യൂണിവേഴ്സിറ്റി പിജി ഡിപ്ലോമ സർട്ടിഫിക്കറ്റോടു കൂടി മനഃശാസ്ത്ര മേഖലയിൽ സേവന യോഗ്യമാക്കാൻ ഇതിനകം കഴിഞ്ഞു. അതുവഴി ഉത്തരമലബാറിൽ ശാസ്ത്രമേഖലയിൽ മുന്നേറ്റത്തിന് കരുത്തേകി. കമ്മ്യൂണിറ്റി കോളേജിനും കൗൺസിലിംഗ് സെന്ററി ന്നും അപ്പുറം ഇന്റ ഗ്രേറ്റഡ് ആയിട്ടുള്ള ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഉള്ള ശ്രമത്തിലാണ് ഫാപ്പിൻസ്.മറ്റു പല മേഖലകളിലും എന്നപോലെ മാനസികാരോഗ്യ മേഖലയിലും പിന്നോക്കം ആയ ജില്ലക്ക് ഈ സ്ഥാപനം ആശ്വാസവും കരുത്തുമേകുമെന്ന് നമുക്ക് പ്രത്യാശിക്കാം... പ്രാർത്ഥിക്കാം...