സാമുദായിക ഇടപെടലിലേക്ക എനിക്ക് ഊർജം നൽകിയ ഹിക്മ

മെമ്പർ,ഹിക്മ

വളരെ വലിയ ബന്ധമാണ് എനിക്ക് ഫാപ്പിൻസുമായുള്ളത്, കാരണം എന്റെ ജീവിതത്തിലെ ശ്രേഷ്ടമായ വലിയ നാഴികകല്ലായി മാറുന്നത് ഫാപ്പിൻസിലൂടെയാണ്, സി.ടി അബ്ദുൽ ഖാ ദർക്ക അദ്ദേഹത്തിന്റെ പേരോ ഉരോ ഒന്നും എനിക്ക് അറിയില്ലായിരുന്നു, ഞാൻ മാടായി പള്ളിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം എന്നെവന്ന് കാണുന്നതും ഇത്തരം പരിപാടികൾ ഫാപ്പിൻ സിൽ നടക്കുന്നുവെന്ന് അറിയിക്കുന്നതും. നാട്ടിലുള്ള ഉലമാക്കൾ സാധാരണ ക്കാരെ നന്മയിലേക്ക് കൈപിടിച്ചുയർ ത്തുന്ന പണ്ഡിതന്മാർ എല്ലാ നിലയിലും നാട്ടുകാരുടെ ഭാഷയും സ്വഭാവവും പെരുമാറ്റങ്ങളും കൃത്യമായി അറിയുക എന്നത് ഒരു ബാധ്യതയാണെന്നും ആ ബാധ്യത നിറവേറ്റാൻ പറ്റുന്ന ഒരു കോഴ്സ് പടന്ന ഖാലിദ് ഹാ ജിയുടെ വീട്ടിൽ നടക്കുന്നുണ്ടെന്നും അത്വഴി സമൂഹത്തിനും സമുദായത്തിനും ഏറെ ഉപകരി ക്കുന്ന ഉലമാക്കളെ മനശാസ്ത്രപരമായും മറ്റു കഴിവുകളോടെയും വളർത്തിയെടുക്കുക എ ന്നല ക്ഷ്യത്തോട് കൂടെ ഞങ്ങൾ ഒരു പോഗ്രാം തയ്യാറാക്കിയിട്ടുണ്ടെന്നും അതിൽ നിങ്ങളുടെ സഹകര ണം വേണ മെന്നും ആവശ്യപ്പെട്ട പ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞതു പോലെ ദീർഘകാലമായി ഞാൻ തേടിയിരുന്ന കാര്യത്തിലേക്ക് എത്തി പ്പെടുകയായിരുന്നു. ഈ വി ഷയത്തി ലേക്ക എന്നെ കൈപിടിച്ചുയർത്തിയ പല വ്യക്തിത്വങ്ങ ളെയും ഞാൻ പരിചയപ്പെടുന്നത് സി.ടിയി ലൂടെയാ ണ്. പി ന്നെ ഖാദർ ക്ക എന്ന ത് മാറി സി ടി എന്ന രണ്ടക്ഷരത്തിൽ ആ വലിയ മനുഷ്യൻ അറിയപ്പെട്ടു. തുടർ ന്ന് ഫാപ്പിൻസിൽ നടന്ന ഏകദിനവും ദ്വിദ്വിനവുമായ ഒരുപാട് കോഴ്സുകളും പദ്ധതികളിലും പങ്കെടുത്തു.ആ പദ്ധതി കളിലൂടെ ചെമ്മാട് ദാറുൽ ഹുദ നട ത്തുന്ന സൈക്കോളജി കോഴ്സിലേക്ക വരെ എത്തിപ്പെടുകയും സിപെറ്റി ന്റെ ആദ്യത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ ചേർന്ന് ആദ്യത്തെ ബാച്ചിൽ നിന്ന് തന്നെ സർട്ടി ഫിക്കറ്റ് നേടാൻ കഴിഞ്ഞതും ഫാപ്പിൻസുമായുള്ള ബന്ധങ്ങളിലൂടെയാണ്. ആ ബന്ധങ്ങൾ സുദൃഢ മാക്കുന്നതിന് എന്നെ ഏറെ സഹായിച്ചത് ബഹുമാ ന്യനായ കബീർ സാറായിരുന്നു. കബീർ സാറിന്റെ മേൽനോട്ടത്തിൽ നടന്ന ബ ഹുമുഖ പദ്ധതികളും വളരെ അത്യാവശ്യമായ ഇടപെടലുകളും എന്നെ വീണ്ടും വീണ്ടും ഫാപ്പിൻസുമായി കൂടുതൽ അടുപ്പിക്കുയും അതിലെ ഒരംഗമെന്നനിലയി ലേക്ക എത്തി ച്ചേരാൻ എന്നെ സഹായിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ എന്റെ ഇതുവരെയുള്ള ജീവിതത്തിലേക്ക ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ സി.ടി, കബീർക്ക പോലെയുള്ള ഒരുപാട് നല്ല മുഖങ്ങളെയാണ് ഓർമവരിക, ആ മഹത് വ്യക്തിത്വങ്ങളുടെ ഇടപെടലുകളിലൂടെ എന്റെ സ്വന്തം ജീവിതത്തിലും കുടുംബജീവിതത്തിലും സാമുദായിക ഇടപെടലിലും തുടർന്ന് കൗൺസിലിംഗിൽ സൈക്കോളജിയും തെറാപ്പി വർക്കുകളും മറ്റും ചെയ്യാൻ മാത്രം എന്നെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ എന്നെ പ്രാപ്തനാക്കിയതിന്റെ പൂർണ അവകാശം ഫാപിൻസിനും സി.ടിക്കും അത് പോലെയുള്ള മഹത് വ്യക്തിത്വങ്ങൾക്കുമാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതോടപ്പം അവരുടെ ഇടപെടലുകൾക്കും സഹകരണങ്ങൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു