മെമ്പർ, ഹിക്മ, ചീഫ് ഇമാം, താഴത്തങ്ങാടി, കോട്ടയം
ഫാപിൻസ് സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലാണ്. ഞാനാകട്ടെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആളും. ഒരു തിരുവനന്തപുരം ജില്ലക്കാരൻ ഫാപിൻസ് പോസറ്റീവ് ഹെൽത്ത് & സൈക്കോളജിക്കൽ സൊല്യൂഷൻസ് എന്ന മൂവന്റുമായി സംബന്ധിച്ച് അക്ഷരങ്ങൾ കോറിയിടുമ്പോൾ അതിനകത്ത് തീർച്ചയായും ചില കൗതുകങ്ങളുണ്ടാവുമെന്നതിൽ തർക്കമില്ല. വൈജ്ഞാനിക രംഗത്തെ ഏറെ പ്രത്യേകതകളോടെ നോക്കിക്കാണുകയും സാമൂഹികമായ നവോത്ഥാനം നിർവ്വഹിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഫാപിൻസ് . ഫാപിൻസ് ആവിഷ്കരിച്ച് നടപ്പാക്കിയ ഇമാമുമാരുമായി ബന്ധപ്പെട്ട ഒരു പദ്ധതിയുടെ ഭാഗമായാണ് ആ സ്ഥാപനവുമായി ബന്ധപ്പെടാൻ എനിക്ക് അവസരം ലഭിച്ചത്. അവിടെ എത്തുമ്പോഴേക്കും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള മനുഷ്യർക്ക് വലിയ സംഭാവനകൾ നിർവ്വഹിക്കുന്ന ഉത്തമമായ ഒരു കേന്ദ്രമാണതെന്ന് ബോധ്യപ്പെടുകയായിരുന്നു. ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ആ സൗഹൃദം വർഷങ്ങൾക്കിപ്പുറവും ഊഷ്മളമായി നിലനിർത്താൻ സാധിക്കുകയും പന്ത്രണ്ടു വവർഷങ്ങൾക്കിപ്പുറം ഫാപിൻസിനെ കുറിച്ച് ഏതാനം വരികൾ കുറിച്ചിടാൻ സാധിക്കുകയും ചെയ്യുന്നത് ആ സ്ഥാപനം ഉണ്ടാക്കിയെടുത്ത അഭൂതപൂർവമായ, ആകർഷകമായ, വ്യാഖ്യാനിക്കാനാവാത്ത ഒരു ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. സമൂഹത്തിൽ ഏറെ ശ്രമകരമായ പങ്കുകൾ നിർവ്വഹിക്കേണ്ടുന്ന പണ്ഡിതന്മാരുടെ ദൗത്യം ഓർമ്മപ്പെടുത്തുന്നതിനു വേണ്ടി അത് ആവിഷ്കരിച്ചു നടപ്പാക്കിയ വളരെ ശ്രമകരമായ ഒരു പദ്ധതി. അതുപോലെ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്നവർക്കും ഒരുമിച്ച് പങ്കെടുക്കാൻ കഴിയുന്ന സൈക്കോളജി ക്ലാസുകൾ, ന്യൂറോ ലിംഗിസ്റ്റിക് പ്രോഗ്രാമിംഗുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള വ്യത്യസ്തമായ പദ്ധതികൾ, അതിലൊക്കയും ഫാപിൻസ് നിർവ്വഹിച്ച സേവനത്തിന്റെ ഭാഗമാകാനും ആ ദൗത്യത്തിന്റെ ഭാഗമാകാനും അതിൽ പങ്കാളിയാവുകയും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനും സാധിച്ചിട്ടുണ്ട്. ഏറെ അകലെയാണെങ്കിലും ആ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതു പരിപാടിക്കും പങ്കെടുക്കുവാൻ മനസ്സിൽ വലിയ താത്പര്യമുണ്ടാകാറുണ്ട്. കാരണം, തീർച്ചയായും റിസൽട്ടുണ്ടാക്കുന്ന ഒരു പദ്ധതിയായിരിക്കും അവർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് എന്ന പൂർണ്ണ ബോധ്യമുള്ളതുകൊണ്ടാണ് അത്തരത്തിൽ അകലം വകവെക്കാതെ എത്തിച്ചേരാൻ സാധിക്കുന്നത്. ഈ മഹത്തായ ദൗത്യം ഏറെ മുന്നോട്ടു പോവട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നതോടൊപ്പം ഈ മഹത്തായ ദൗത്യസംഘത്തിന്റെ, സേവന പ്രവർത്തനത്തിന്റെ ഫലങ്ങൾ അനുഭവിക്കാനും അതിന്റെ ഒപ്പം നിൽക്കാനും കഴിഞ്ഞതിൽ ഏറെ കൃതാർത്ഥതയുണ്ടെന്നും ഈ അവസരത്തിൽ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.