പ്രൊജക്ട് ഡയറക്ടർ, ബിസ്മി
2011 ഫെബ്രുവരി ഒന്നാം തിയ്യതിയാണ് ആദ്യമായി കൈതക്കാട് എന്ന ഗ്രാമവും ചെറുവത്തൂർ റെയിൽവെ സ്റ്റേഷനും കാണുന്നത്. സി.ടി. അബ്ദുൽ ഖാദർ സാഹി ബെന്ന വലിയൊരു സാമൂഹിക പ്രവർത്തകൻ -മനസ്സിൽ സമൂഹത്തിന്റെ ഉന്നതി നന്നായി സ്വപ്നം കാണുന്ന വലിയൊരു മനുഷ്യന്റെ മകനായി പിറന്നതുകൊണ്ട് തന്നെ -ആ സ്വപ്നവും പേറി നടക്കുന്ന അബ്ദുൽ ഖാദർ സാഹിബ് ഒരിക്കൽ ഫോണിൽ വിളി ക്കുകയുണ്ടായി, പത്ത് വർഷങ്ങൾക്ക് മുമ്പാണത്. കേരളത്തിന്റെ മഹല്ലുകളിലേക്ക് പുതിയൊരു വിദ്യാഭ്യാസ ജാഗരണ പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വരുമോ എന്നായിരുന്നു ചോദ്യം. സത്യത്തിൽ അത് വരെ മഹല്ല് പ്രവർത്തനത്തിൽ വലിയ മുൻപരിചയമൊന്നുമില്ലാത്ത എനിക്ക് സി.ടി . അബ്ദുൽ ഖാദിർ സാഹിബിന്റെ വാക്കുകളിലെ ഉറച്ച വിശ്വാസം ആയിരുന്നു കൈമുതൽ. വരാമെന്ന് പറയുകയും ചെയ്തു. പിന്നീട് 2011 ജനുവരി അവസാന ആഴ്ചയിൽ ഞാൻ കൈതക്കാട് ലക്ഷ്യമാക്കി വരുമ്പോൾ ആദ്യമായി സി. ടി.യുടെ ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പറയുന്ന ഈ സംവിധാനത്തിന്റെ ഓഫീസിലെത്തിച്ചേരുന്നു, അവിടെ വെച്ചായിരുന്നു ലൈറ്റ് ഓഫ് മദീന അടക്കമുള്ള വലിയ സാമൂഹിക മുന്നേറ്റത്തിന് തുടക്കം കുറിച്ച ആദ്യ യോഗം. അവിടുന്ന് സി.ടി. ഖാദിർ സാഹിബ് മഹല്ല് പ്രവർത്തന പരിചയങ്ങളെ കുറിച്ച് പറഞ്ഞു.തുടർന്ന് അദ്ദേഹത്തോടൊപ്പം കൈതക്കാട് മഹല്ല് പള്ളിയിൽ ആദ്യമായി ജുമുഅക്ക് പങ്കെടുക്കുകയും പള്ളിയിൽ വെച്ച് പുതുതായി മഹല്ലിൽ ആരംഭിക്കുന്ന പ്രൊജക്ടിനെക്കുറിച്ച് ഇഖ്റഅ് എന്ന പേരിൽ അവതരിപ്പിച്ച് കൊടുക്കുകയും അത് ശ്രദ്ധാപൂർവ്വം കേട്ട അന്നത്തെ മഹല്ല് പ്രസിഡണ്ട് എം.സി അബ്ദുറഹ്മാൻ ഹാജി ഇത് എന്തായാലും നമുക്ക് ഇവി ടെ തുടങ്ങണമെന്നും ഏറ്റെടുക്കണമെന്നും ഇഛാ ശക്തിയോടെ പറയുകയും ചെയ്തു. ഒരുപക്ഷെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ, എസ്.എം.എഫിന്റെ കീഴിലായി ഒരു മഹല്ലുശാ ക്തീകരണ പദ്ധതി തുടക്കം കുറിക്കപ്പെട്ടത് ഇവിടെയാണ്. ഫാപിൻസിന്റെ ചെറിയ റൂമിൽ വെച്ച് ആലോചനയിൽ മുളച്ചുവന്ന വിത്ത് കൈതക്കാട് ഗ്രാമത്തിൽ നട്ട് അത് വലിയ വൃക്ഷമാ യി വളരുന്ന തരത്തിലേക്കെത്തി. കൈതക്കാടിലെ ഒരു മഹല്ല് പ്രവർത്തനമെന്ന രീതിയിലല്ല ഇതിന് തുടക്കം കുറിക്കപ്പെട്ടത്. മറിച്ച് അത് വഴി തൃക്കരിപ്പൂർ മണ്ഡലത്തിലെ ഏകദേശം 62ഓളം മഹല്ലുകളിൽ ഇതിന്റെ ചെറുചലനങ്ങളുണ്ടാവുകയും എം.സി .അബ്ദുറഹ്മാൻ ഹാജിയും സി.ടി അബ്ദുൽ ഖാദിർ സാഹിബും സുന്നി മഹല്ല് ഫെഡറേഷന്റെ തലപ്പത്ത് വരികയും തുടർന്ന് തൃക്കരിപ്പൂർ മണ്ഡലം സുന്നി മഹല്ല് ഫെഡറേഷൻ വളരെ ശക്തമായി പ്രവർത്തി ക്കാൻ തുടങ്ങുകയും ചെ യ്തു. പതുക്കെ തൃക്കരിപ്പൂർ മണ്ഡലത്തിലെ ഈ പ്രവർത്തനം സമീപ മണ്ഡലങ്ങളിലെ മഹല്ലുകളിലേക്കും തുടർന്ന് സ്റ്റേറ്റ് തലത്തിലേക്കും വളർന്നു. ദാറുൽ ഹുദയിൽ 2014 മലപ്പുറം ജില്ല സുന്നി ഫെഡറേഷന്റെ ഏകദേശം 900 ത്തോളം മഹല്ലുകൾക്കുള്ള ദ്വിദിന ശിൽപശാല സംഘടിപ്പി ക്കുകയും അവിടെ മഹല്ല് ശാക്തീകരണ പദ്ധതി കൈതക്കാട് മോഡൽ എന്ന രീതിയിൽ അവത രിപ്പിക്കുകയും ചെയ്തു. ഒരു പക്ഷെ, എസ്.എം.എഫിന്റെ വലിയ സമ്മേളന വേദിയിൽ തന്നെ ടേബിൾ ഡിസ്കഷൻ അടക്കം പ്ലാൻ ചെയ്ത് ഓരോ മഹല്ലിലെയും പദ്ധതികൾ പ്ലാൻ ചെയ്ത്, അത് പഞ്ചായത്ത് അടിസ്ഥാനത്തിൽ വിശദീകരിച്ച് പിന്നീട് അത് ജില്ലാ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച് ഓരോ മഹല്ലിലും പലിശ രഹിത വായ്പ പദ്ധതി അടക്കം രണ്ട് വർഷത്തെ കർമ പദ്ധതി സമൂഹത്തിന് സമർപ്പിച്ച സമ്മേളനമായിരുന്നു 2014 ലെ സുന്നി മഹല്ല് ഫെഡറേഷന്റെ മലപ്പുറം ജില്ലാ സമ്മേളനം. അതിന് ശേഷം സ്റ്റേറ്റ് അടിസ്ഥാനത്തിൽ തന്നെ എസ്.എം.എഫിന്റെ കീഴിൽ വിവിധ പ്രൊജക്ടുകൾ രൂപീകരിക്കുകയും മഹല്ല് പ്രവർത്തനങ്ങൾ മറ്റു തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമി ക്കുകയും ചെയ്തു. 2018 സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയിൽ സി.ടി. അബ്ദുൽ ഖാദിർ സാഹിബ് ജോ.സെക്രട്ട റിയായി. പ്രൊജക്ട് വിംഗിന്റെ കൺവീനർ കൂടിയായിരുന്ന സി.ടി.യും സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ചേർന്ന് പുതിയ കർമപദ്ധതി ആവിഷ്കരി ക്കുകയും ചെയ്തു. ഇതി ന്റെ ജനകീയ മുഖം എന്നരീതിയിൽ 2016 ൽ ലൈറ്റ് ഓഫ് മദീന തൃക്കരിപ്പൂർ മണ്ഡലത്തിലെ നമ്മുടെ കൈതക്കാട് മഹല്ലിൽ നടക്കുകയും കേരളത്തിലെ മുഴുവൻ മഹല്ലുകൾക്കും ഈ പദ്ധതി പരിചയപ്പെടുത്താൻ കേവലം സാധാരണഗതിയി ലുള്ള ആൾകൂട്ട സമ്മേളനങ്ങൾക്കപ്പുറത്ത് വിഷയാവതാരകരുടെ വലിയ ശബ്ദഘോഷ ങ്ങൾക്കപ്പുറം മഹല്ല് പ്രവർത്തനങ്ങളുടെ മോഡൽ പരിചയപ്പെടുത്തുകയും ചെയ്തു. 'ലൈറ്റ് ഓഫ് മദീന' ഇപ്പോഴും കേരളത്തി ലെ വ്യത്യസ്ത മഹല്ലുകളിൽ പതുക്കെ പുതിയ പുതിയ ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ടിക്കുന്നു. അഥവാ 2011ൽ തുടങ്ങി ഇന്ന് 2021 ൽ എത്തി 10വർഷം പിന്നിടുമ്പോൾ ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുഞ്ഞ് റൂമിൽ വെച്ച് വിരിഞ്ഞ സ്വപ്നം വലിയ വടവൃക്ഷമായി തീർന്ന ചാരിതാർത്ഥ്യത്തിൽ 10ാം വാർഷികം പിന്നിടുമ്പോഴാണ് ഫാപിൻസ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കുന്നത്.ഈ പുസ്തകം കേരളത്തിലെ മഹല്ലുകൾക്കൊക്കെ ജാഗരണ പ്രവർത്തന മേഖലയിൽ വലിയ ഊർജമാകും എന്ന പ്രതീക്ഷയിലാണ് ഞാൻ ഇത്തരം ഓർമകൾ നിങ്ങൾക്കു മുമ്പിൽ പരിച യപ്പെടുത്തുന്നത്. ഏതൊരു വലിയ യാത്രയും തുടങ്ങുന്നത് ചെറിയ ഒരു കാൽവെപ്പിലൂടെയാണ് എന്ന പോലെ ഫാപിൻസിന്റെ യാത്ര ഇന്ന് ചരിത്രമാവുകയാണ്. എല്ലാവിധ ഭാവുകങ്ങളും നന്മകളും നേരുന്നു.