ചിന്തനീയം

24 Apr 2021

അറിവ് ഇസ്ലാമിൻ്റെ ജീവനാണ്. അറിവുള്ളിടത്ത് ഇസ്ലാം സജീവമാകും. അല്ലാത്തിടത്ത് മൃതപ്രായമാവും. മലയാളീ മുസ്ലിംകളും ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളും തന്നെ വലിയ ഉദാഹരണങ്ങൾ. അറിവിൻ്റെ സാഗരമായിരുന്നു മർഹൂം ശൈഖുനാ സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്. അറിവിൻ്റെ വഴിയിൽ വിഘ്നങ്ങളുണ്ടാകരുതെന്ന് സുബ്ഹിയുടെ ഖുനൂത്തിൽ പോലും നിത്യം പ്രാർത്ഥിക്കാറുണ്ടായിരുന്നു അദ്ദേഹം. അറിവിൻ്റെ മഹത്വം സരസമായും സരളമായും തൻ്റെ പ്രഭാഷണങ്ങളിൽ പറഞ്ഞ് കൊണ്ടേയിരുന്നു അദ്ദേഹം. ഉസ്താദിന്റെ ഒരു പ്രഭാഷണ ശകലമാണ് ഇതിനോടൊപ്പമുള്ളത്. അറിവിൻ്റെ വഴിയിൽ ധനം ദാനം ചെയ്യുന്നതിൻ്റെ മഹത്വം ഇമാം സുയൂത്വി (റ)യെ ഉദ്ധരിച്ച് കൊണ്ട് വിശദീകരിക്കുകയാണ് അദ്ദേഹം. ദാനധർമങ്ങളിൽ ഏറ്റം ശ്രേഷ്ഠം അറിവിൻ്റെ വഴിയിലുള്ളതാണ്. അറിവിൻ്റെ വഴിയിൽ ചെലവഴിക്കുന്ന ഒരു രൂപക്ക് 9 ലക്ഷം ഇരട്ടി പ്രതിഫലമാണ് ലഭിക്കുകയെന്ന ഇമാം സുയൂത്വിയുടെ പ്രസ്താവന ഉദ്ധരിക്കുകയാണ് ചെറുശ്ശേരി ഉസ്താദ്. സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് ദീർഘകാലം പ്രിൻസിപ്പളും പ്രോ ചാൻസ്ലറുമായിരുന്ന സ്ഥാപനമാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി. ദാറുൽ ഹുദയുടെ സന്തതികൾ, ഉസ്താദിന്റെ ശിഷ്യന്മാർ, ഹുദവികൾ കേരളേതര സംസ്ഥാനങ്ങളിൽ വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം നൽകുകയാണ് ഇന്ന്. ഹുദവീ കൂട്ടായ്മ 'ഹാദിയ'യുടെ മോറൽ സ്കൂൾ പ്രൊജക്ട് (മദ്രസാ പദ്ധതി ) 8 ഇന്ത്യൻ സംസ്ഥാനങ്ങളിലെ 785 ഗ്രാമങ്ങളിൽ ജ്ഞാന വെളിച്ചം പകരുകയാണ്. 35000 ത്തിലധികം ബാല്യങ്ങൾ ആ വെളിച്ചം നുകരുകയാണ്. ഇനിയും അനേകം ഗ്രാമങ്ങൾ, അനേകം ബാല്യങ്ങൾ ആ വെളിച്ചം കാത്തിരിക്കുന്നുണ്ട്. ഈ വിശുദ്ധ റമളാനിൽ, ഹാദിയ 'തആവുൻ ' കാമ്പയിനിലൂടെ നമ്മുടെ ഒരു കൈത്താങ്ങ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഹാദിയ മദ്റസകളിലെ ഒരു വിദ്യാർത്ഥിയുടെ ഒരു വർഷത്തെ പഠനം സ്പോൺസർ ചെയ്യാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ വേണ്ടി വരുന്നത് കേവലം 500 രൂപയാണ്! 10 വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യാൻ 5000 രൂപ. ഒരു മദ്രസ മുഴുവനായും ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യുന്നുവെങ്കിൽ 20000 രൂപ. ഈ പംക്തിയിൽ പലവുരു പരാമർശിക്കപ്പെട്ടതാണ് ബീഹാറിലെ കിഷൻഗഞ്ചിൽ ഡോ.സുബൈർ ഹുദവിയുടെ നേതൃത്വത്തിൽ നടക്കുന്ന വൈജ്ഞാനിക വിപ്ലവത്തെക്കുറിച്ച്, സാമൂഹിക മാറ്റങ്ങളെക്കുറിച്ച്. ഈസ്റ്റ് ഇന്ത്യക്കും നോർത്ത് ഈസ്റ്റ് ഇന്ത്യക്കും വെളിച്ചം പകരുന്ന ഒരു 'കൊർദോവ ' രൂപപ്പെടുകയാണവിടെ. കൊർദോവക്ക് ഒരു കെട്ടിടം ഉത്തരേന്ത്യക്ക് ഒരു നേതൃത്വം ഒരു റൂം യൂണിറ്റ് 5 ലക്ഷം ഒരു സ്ക്വയർ ഫീറ്റ് 1100 Total area: 55000sqft / 120 room units ഒരു വിദ്യാർത്ഥിക്ക് ഒരു വർഷം: 50000 അര വർഷം : 25000 Total Students in 2021-22: 170 ഓഫർ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയിക്കുക. പ്രയാസങ്ങൾക്കിടയിലും അല്ലാഹു വഴി കാണിക്കുക തന്നെ ചെയ്യും.... ദാനധർമങ്ങൾക്ക് അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന ഈ വിശുദ്ധ മാസത്തിൽ, 9 ലക്ഷം ഇരട്ടി പ്രതിഫലം ലഭിക്കുന്ന അറിവിൻ്റെ വഴിയിൽ, അതും അറിവ് അന്യമായ ഇതര സംസ്ഥാന ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന വലിയ നൻമയുമായി നമുക്ക് സഹകരിച്ചാലോ? ഈ സന്ദേശം കൂടുതലാളുകളിലേക്ക് എത്തിക്കാനെങ്കിലും നമുക്ക് കഴിഞ്ഞാൽ തന്നെ വലിയ സുകൃതമാകുമത്, തീർച്ച! (കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജാബിർ ഹുദവി തൃക്കരിപ്പൂർ: 9605833603, 9846074605)

C.T.A.Khader