ചിന്തനീയം

13 Apr 2021

കാത്ത് കാത്തിരുന്ന അതിവിശിഷ്ടനായ അതിഥി ആഗതനായിരിക്കുന്നു. റമളാൻ മാസം കടന്ന് വന്നിരിക്കുന്നു. രണ്ട് മാസമായി തേടിത്തേടി നേടിയെടുത്തതാണ് നാം. അതിഥിയെ യഥാവിധി സ്വീകരിക്കേണ്ടതുണ്ട് നാം. സമംഗളം സ്വാഗതം ചെയ്യണം. ഹൃദ്യമായി യാത്രയാക്കണം. അനുഗുണമായി ഉപയോഗിക്കണം. അനുകൂലമായി സാക്ഷി നിൽക്കണം. അതിന് നാം ഒരുങ്ങിയിറങ്ങിയേ മതിയാകൂ. സ്വർഗകവാടങ്ങൾ തുറന്ന് വെച്ച്, നരക വാതിലുകൾ കൊട്ടിയടച്ച് കരുണാവാരിധിയായ അല്ലാഹു നമുക്കായി കാത്തിരിക്കുന്നുണ്ട്. മർഹബാ അഹ്ലൻ വ സഹ്ലൻ യാ റമളാൻ! اللهم أهله علينا بالأمن والإيمان والسلامة والإسلام الله أكبر ولله الحمد

C.T.A.Khader