സ്വന്തം പ്രയാസങ്ങൾ മറന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാനാവുക എന്നത് നിസ്സാരമായ കാര്യമല്ല. നമ്മുടെ പ്രയാസങ്ങൾ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനല്ല, സങ്കടങ്ങൾക്കിടയിലും അവരെ സന്തോഷിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. പുഞ്ചിരി സ്വദഖയാണെന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം. പുഞ്ചിരിക്ക് അതിശയിപ്പിക്കുന്ന ഗുണങ്ങളുണ്ട്: 1.ഹൃദയാഘാതത്തെ അകറ്റി നിർത്തുന്നു: ഒരു പ്രാവശ്യം പുഞ്ചിരിക്കുമ്പോൾ നമ്മളുടെ ശരീരം വളരെയേറെ വിശ്രമിക്കുന്നുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാനും ഹൃദയാഘാതത്തെ തടയാനും സഹായകമാകുന്നു. രക്തസമ്മർദ്ദത്തെ കുറയ്ക്കാനും പുഞ്ചിരി സഹായിക്കുന്നു. 2.മാനസിക സമ്മർദ്ദം കുറയ്ക്കുന്നു : പുഞ്ചിരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ എന്ന ഹോർമോൺ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്ന ഹോർമോണിന്റെ ഉത്പാദനതോത് കുറയ്ക്കാൻ സഹായകമാകുന്നു. 3.ആത്മവിശ്വാസം കൂടാൻ കാരണമാകുന്നു; മറ്റുളളവർ നൽകുന്നതും നാം നൽകുന്നതുമായ പുഞ്ചിരിക്ക് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ ഒരു വലിയ പങ്ക് തന്നെയാണ് ഉളളത്. ഒരാൾ മറ്റൊരാളെ പരിഗണിക്കുന്നുണ്ടെന്ന് പുഞ്ചിരി പറയാതെ പറയുന്നുണ്ട്. 4.യുവത്വം നിലനിർത്താം;പുഞ്ചിരിക്കുന്നത് നമ്മുടെ മുഖത്തെ പേശികൾക്ക് നല്ല വ്യായാമം കൂടി സമ്മാനിക്കുന്നു. നല്ല പുഞ്ചിരി ചുണ്ടിൽ സൂക്ഷിക്കുന്നത് മൂന്ന് വയസ്സുവരെ കുറച്ചുതോന്നാനും സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. 5.പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു; ജോലി സ്ഥലത്തേക്ക് പ്രവേശിപ്പിക്കുമ്പോൾ സഹപ്രവർത്തകരിൽ ഒരാൾ ഒന്ന് പുഞ്ചിരിച്ച് ഒരു ഗുഡ്മോണിങ് പറഞ്ഞാൽ ലഭിക്കുന്ന എൻജി ഒന്നു വേറെ തന്നെയാണ്. അതുപോലെ വീട്ടിലും പുഞ്ചിരി തരുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. ഇത് നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്തി നമ്മുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാൻ നമ്മളെ സഹായിക്കും. 6.പ്രതിരോധശക്തി കൂടുന്നു; ശരീരത്തിൽ അതിക്രമിച്ച് കയറുന്ന രോഗാണുക്കളെ പിണക്കാനും പുഞ്ചിരി സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ഇത് പ്രതിരോധ ശക്തി കൂട്ടാൻ സഹായകമാകും. ജീവജാലങ്ങളിൽ മനുഷ്യന് മാത്രം സാധ്യമാകുന്നതാണ് പുഞ്ചിരി. ഇളിക്കാൻ വാനരൻമാർക്കുമാവും. ഒരു പുഞ്ചിരി കൊണ്ട് അൽഭുതം സൃഷടിക്കാനാവും. അത് അപരരിൽ സൃഷ്ടിക്കുന്ന പോസിറ്റീവ് എനർജി ചെറുതല്ല. പ്രിസ്ക്രിപ്ഷനില്ലാതെ നിരന്തരം ഉപയോഗിക്കാവുന്ന നല്ല മെഡിസിനായാണ് മന്ദഹാസത്തെ വൈദ്യശാസ്ത്രം കണക്കാക്കുന്നത്. ശരീരത്തിന് നിഷ്ക്ലേശകരമായ അവസ്ഥ പ്രദാനം ചെയ്യുന്ന രാസവസ്തുക്കളായ “എന്ഡോസര്ഫിനു’കള്‍ പുഞ്ചിരിയിലൂടെ വര്‍ധിക്കുമെന്നാണ് ശാസ്ത്രമൊഴികള്‍. തന്നെയുമല്ല, മാനസിക പിരിമുറുക്കത്തിന് ഹേതുവാകുന്ന “ഹെപ്പിനെഫ്രിന്, ഡോപ്പമൈന്’ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറക്കുകയും ചെയ്യുന്നു. പ്രതിരോധ കോശങ്ങളുടെ എണ്ണത്തിലും പ്രവര്‍ത്തനക്ഷമതയിലും വര്‍ധനവ് വരുത്തുവാന്‍ പുഞ്ചിരിക്ക് സാധിക്കും. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിലും ശരീരത്തിലെ വിവിധ പേശികള്‍ക്ക് ആരോഗ്യമേകുന്നതിലും പുഞ്ചിരി മുഖ്യമായ പങ്കുവഹിക്കുന്നു. രോഷം, അമര്‍ഷം, നൈരാശ്യം, ഉത്കണ്ഠ, ദുഷിച്ച ചിന്തകള്‍ എന്നിവയില്‍ നിന്നൊക്കെ നമ്മെ വഴിമാറ്റാനും മന്ദഹാസത്തിനാകുമെന്നതാണ് ശാസ്ത്രീയവശം. ഹൃദ്യമായൊന്ന് ചിരിക്കാന്‍ 22 പേശികള്‍ മാത്രമേ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ. എന്നാല്‍ മുഖം വീര്‍പ്പിച്ചിരിക്കാന്‍ 43 പേശികള്‍ പ്രവര്ത്തനക്ഷമമായിരിക്കണമത്രെ. അപ്പോൾ നമുക്ക് പിശുക്കില്ലാതെ പുഞ്ചിരിച്ചാലോ......
C.T.A.Khader