ചിന്തനീയം

02 Aug 2021

വളർന്ന് വരുന്ന തലമുറയെ, വിശിഷ്യാ, രാഷ്ട്ര നിർമാണത്തിലും സമൂഹ നിർമിതിയിലും സമുദായ പുരോഗതിയിലും പങ്ക് ചേർക്കാനുള്ള ബഹുമുഖ പദ്ധതികളും പരിപാടികളുമാണ് കിഷൻഗഞ്ചിൽ നടന്ന് വരുന്നത്. 'ഖുർത്വുബ ' യിലെ മൂന്നാം ബാച്ചിൻ്റെ ക്ലാസുൽഘാടനം അടുത്ത ദിവസം നിർവഹിക്കപ്പെടുകയാണ്. അതിന് സമാന്തരമായി വിവിധ ഇൻ്റഗ്രേറ്റഡ് ശരീഅത്ത് കോളേജുകൾ കിഷൻഗഞ്ചിൻ്റെ വ്യത്യസ്ത ഭാഗങ്ങളിലായി നാം ആരംഭിക്കുകയാണ്. ചക്ലയിലും സിമൽബാഡിയിലും കഴിഞ്ഞ വർഷം ശരീഅത്ത് കോളേജുകൾ ആരംഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്നു. മൂന്നാമത്തേത്, ഫൈസാനെ സദറുൽ ഉലമ ശരീഅത്ത് കോളേജിലാണ് ഇന്ന് ക്ലാസുൽഘാടനം നടന്നത്. രാംപൂരിലാണ് ഈ സ്ഥാപനം. പത്ത് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ശരീഅത്ത് കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്. പ്രത്യേകിച്ച് 'ഖുർത്വുബ'യുടെ ഇൻ്റർവ്യൂവിൽ പങ്കെടുത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുട്ടികൾക്ക് മറ്റൊരു അവസരമാണ് ശരീഅത്ത് കോളേജുകൾ. സെക്കൻഡറി, സീനിയർ സെക്കൻഡറി, ഡിഗ്രി ലെവലുകളിലുള്ള പത്ത് വർഷത്തെ കോഴ്സിൻ്റെ ആദ്യ മൂന്നു വർഷ പഠനമാണ് ഇത്തരം സ്ഥാപനങ്ങളിൽ വിഭാവനം ചെയ്യുന്നത്. ഇവിടെ വ്യവസ്ഥാപിതമായി വളർന്ന് വരുന്ന മഹല്ലുകളുടെ ശാക്തീകരണത്തിനും ഈ ശരീഅത്ത് കോളേജുകൾ സഹായകമാകുന്നുണ്ട്. ഒരു ജനത ഉയിർത്തെഴുന്നേൽക്കുന്നതിൻ്റെ സാക്ഷ്യങ്ങളാണ് ഇവിടെയെങ്ങും കാണാനാകുന്നത്. അല്ലാഹുവിന് സ്തുതി!

CT.A.Kadher