ഫാപിൻസ് നാൾവഴികൾ (2006-2021)

ഫാപിൻസിൻ്റെ കഴിഞ്ഞ 15 വർഷങ്ങൾ സംഭവബഹുലമായിരുന്നു. ക്രമാനുഗത വളരുകയായിരുന്നു ഫാപിൻസ്. 2006 മാർച്ച് 6, 7, 8 തിയ്യതികളിൽ പടന്ന വി.കെ.പി. ഖാലിദ് ഹാജി ഭവനിൽ 'ഇമാം എംപവർമെൻ്റ് കോഴ്സ് വിത്ത് സൈക്കോളജിക്കൽ ടൂൾസ്' ആരംഭിക്കുന്നതോടെ ഫാപിൻസ് എന്ന ആശയം പ്രവൃത്തി പഥത്തിലെത്തുന്നു. 2007 മാർച്ച് 11 ന് 'ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റീവ് ഹെൽത്ത് ആൻ്റ് സൈക്കോളജിക്കൽ സൊല്യൂഷൻസ്' തൃക്കരിപ്പൂർ തങ്കയത്ത് സ്ഥാപിതമായി. ഹിക്മ, റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റ്, കമ്മ്യൂണിറ്റി കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസബ്ലിറ്റി മാനേജ്മെൻ്റ്& റിഹാബിലിറ്റേഷൻ എന്നിവയാണ് ഫാപിൻസിൻ്റെ കർമ മേഖലകൾ. തുടർന്ന് അഞ്ച് വർഷങ്ങൾ ഗവേഷണ- പഠനങ്ങളുടേതായിരുന്നു. 2012 മാർച്ച് ഏഴിന് 'ഹിക്മ ' കോൺവെക്കേഷൻ. 2014 മാർച്ച് ഒന്നിന് കമ്മ്യൂണിറ്റി കോളേജിലൂടെ പുതിയൊരു ചുവടുവെപ്പ്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ PGDCP, PGDLD കോഴ്‌സുകൾ ആരംഭിച്ചു. 2017 ൽ ലേണിങ് ക്ലിനിക്കും 2018ൽ പപ്പറ്റ്സ് പ്ലേ ഹൗസും നിലവിൽ വന്നു. 2021 ഏപ്രിൽ 7 ന് ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസബ്ളിറ്റി മാനേജ്മെൻ്റ് ആൻ്റ് റിഹാബിലിറ്റേഷന് ബഹു. സയ്യിദ് റശീദലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. ഇനിയുമൊരുപാട് സ്വപ്നങ്ങൾ ഫാപിൻസിന് മുന്നിലുണ്ട്.
സ്വപ്ന സാക്ഷാൽകാരത്തിൻ്റെ വഴിയിൽ ഫാപിൻസ് ഇനിയും മുന്നോട്ട്.....
But I have promises to keep, And miles to go before I sleep, And miles to go before I sleep......