BISMI Mahal Empowerment Program

മഹല്ലുകൾ കാലാനുസൃതമായും സമഗ്രമായും പുരോഗമിക്കണമെന്ന ലക്ഷ്യത്തിൽ 'ഹിക്മ' തയ്യാറാക്കിയതാണ് 'ബിസ്മി' മഹല്ല് എംപവർമെൻ്റ് പ്രോഗ്രാം. മഹല്ല് ഭാരവാഹികൾക്കായി ഭരണം, സാമൂഹ്യ സേവനം, നേതൃ പാടവം തുടങ്ങിയവയിൽ അവബോധം നൽകുന്ന ശിൽപശാലകൾ 'ബിസ്മി'യുടെ ഭാഗമായി വിവിധ മഹല്ലുകളിൽ നടക്കുകയുണ്ടായി. വിശ്രുതമായ കൈതക്കാട് (കാസറഗോഡ്) മാതൃകാ മഹല്ല് 'ബിസ്മി'യുടെ ഒരു പൈലറ്റ് പ്രൊജക്ടായിരുന്നു. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർക്കായി മഹല്ലുകളിൽ നടപ്പിലാക്കാവുന്ന കൃത്യമായ സിലബസോടുകൂടിയുള്ള കോഴ്സുകൾ 'ബിസ്മി' ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ മഹല്ലിൻ്റെയും സർവതലങ്ങളേയും സ്പർശിക്കുന്നതാണ് 'ബിസ്മി'യുടെ വിവിധ പദ്ധതികൾ.

Sl No Category Programmes
1 മഹല്ലുകൾക് ഒരു വഴികാട്ടി
  • മഹല്ലുകൾക് ഒരു വഴികാട്ടി (ഈ വർക് ബുക്കിന്റെ PDF 'Downloads' വിന്റോയിൽ ലഭ്യമാണ്)
2 വിദ്യാഭ്യാസം
  • അടിസ്ഥാന പഠനശേഷി പരിശോധന.
  • റെമഡിയൽ കോച്ചിങ്.
  • മോട്ടിവേഷൻ ക്ലാസുകൾ.
  • 'എങ്ങനെ പഠിക്കണം' പരിശീലനം.
  • വിജയികളെ അനുമോദിക്കുക.
  • കരിയർ പ്ലാനിങ്.
  • പത്താം ക്ലാസുകാർക്ക് പ്രത്യേക പരിശീലനം.
  • കരിയർ ഗൈഡൻസ്.
  • ഗൃഹ സന്ദർശനം.
  • സ്കോളർഷിപ്പുകൾ.
  • വെക്കേഷൻ ക്യാമ്പുകൾ.
  • രക്ഷാകർതൃ ബോധവൽകരണം.
  • ഗൈഡൻസ് സെൽ.
  • മഹല്ല് വിദ്യാഭ്യാസ സമിതി.
3 തൊഴിൽ മേഖല
  • വിവര ശേഖരണം / സർവേ.
  • കരിയർ ന്യൂസ് ബോർഡ്.
  • തൊഴിലവസരങ്ങൾ, മത്സര പരീക്ഷകളെക്കുറിച്ച് പള്ളിയിൽ വെച്ച് അനൗൺസ്മെൻ്റ്.
  • മൽസര പരീക്ഷാ പരിശീലനം, മോട്ടിവേഷൻ.
  • അപേക്ഷാ കാമ്പയിൻ.
  • കോംപീറ്റ് കോർണർ.
  • കരിയർ ലൈബ്രറി.
  • സ്വയം തൊഴിൽ പരിശീലനം.
  • കുടിൽ വ്യവസായ യൂണിറ്റുകൾ.
  • മഹല്ല് എംപ്ലോയ്മെൻ്റ് ബൂത്ത്.
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം.
4 ആരോഗ്യം
  • ആരോഗ്യ ബോധവൽക്കരണം.
  • പൊതു ശുചിത്വ ബോധവൽകരണം.
  • പകർച്ച വ്യാധികൾക്കെതിരെ ബോധവൽക്കരണം.
  • ശൈശവാരോഗ്യ സംരക്ഷണം.
  • പഠന വൈകല്യ പ്രശ്ന പരിഹാരം.
  • പ്രഥമ ശുശ്രൂഷാ പരിശീലനം.
  • സൗജന്യ മെഡിക്കൽ ക്യാമ്പുകൾ.
  • രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്, ഡയറക്ടറി.
  • ചികിൽസാ സഹായം.
5 സാമ്പത്തികം
  • യാചന വിമുക്ത മഹല്ല്.
  • കുടുംബ ബഡ്ജറ്റിങ്.
  • സേവിങ് സ്കീം.
  • പലിശ രഹിത ലോൺ.
  • സകാത്ത് പ്രോൽസാഹിപ്പിക്കൽ.
  • സാമ്പത്തിക സൂക്ഷമത പരിശീലിപ്പിക്കൽ.
6 നേതൃ ശാക്തീകരണം
  • യുവ ശാക്തീകരണ പരിപാടികൾ.
  • ഇമാം പരിശീലനം.
  • മുഅല്ലിം പരിശീലനം.
  • ഭാരവാഹികൾക്ക് പരിശീലനം.
  • മസ്ലഹത്ത് സംവിധാനം.
  • ശൈശവ വിവാഹം നിരുൽസാഹപ്പെടുത്തുക.
  • വിധവാ വിവാഹം പ്രോൽസാഹിപ്പിക്കുക.
  • ലളിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക.
  • അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സഹായം.
7 കുടുംബക്ഷേമം
  • പ്രീ മാരിറ്റൽ - പോസ്റ്റ് മാരിറ്റൽ പരിശീലനം.
  • രക്ഷാകർതൃ പരിശീലനം.
  • നിയമജ്ഞാനം.
  • ഹോം സയൻസ്.
8 സാംസ്കാരികം
  • മൈത്രി സംഗമങ്ങൾ.
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ.
  • കലാ- കായിക - സാഹിത്യ പരിപാടികൾ.
  • ആത്മീയ സംസ്കരണം.
  • ധാർമിക പഠനം, തുടർ പഠനം.