Muallim Empowerment & Training (MET)

വളർന്ന് വരുന്ന തലമുറയെ സാംസ്കാരികമായും ധാർമികമായും വാർത്തെടുക്കുന്ന വലിയ ദൗത്യം നിർവഹിക്കുന്നവരാണ് മതാധ്യാപകർ. രാഷ്ട്ര ബോധവും മാനവികതയുമാണ് അവർ പകർന്ന് നൽകുന്നത്. തൻ്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞായിരിക്കണം അധ്യാപനവും ശിക്ഷണവും. അധ്യാപകർക്ക് കാലോചിതവും മന:ശാസ്ത്രപരവുമായ അറിവുകളും പരിശീലനങ്ങളും നൽകുന്ന പദ്ധതിയാണ് മുഅല്ലിം എംപവർമെൻറ് ആൻ്റ് ട്രൈനിങ് (MET). കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി റൈഞ്ചിലാണ് ഇതിൻ്റെ പൈലറ്റ് പ്രൊജക്ട് നടന്നത്. കൃത്യമായ സിലബസ് അടിസ്ഥാനമാക്കി പ്രഗൽഭരായ ട്രൈയിനർമാരുടെ നേതൃത്വത്തിൽ നടന്ന ഈ കോഴ്സിൽ പ്രസ്തുത റൈഞ്ചിലെ അറുപതിലേറെ അധ്യാപകർ പങ്കെടുക്കുകയും 44 പേർ വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. അൽഭുതകരമായ ഫീഡ്ബാക്കുകളാണ് ഈ പ്രോഗ്രാമിനെക്കുറിച്ച് അധ്യാപകരിൽ നിന്ന് ഉണ്ടായത്. അധ്യാപന ജീവിതത്തിൽ സമൂലവും സക്രിയവുമായ നിരവധി മാറ്റങ്ങൾക്ക് കോഴ്സ് കാരണമായെന്ന് അവർ സാക്ഷ്യപ്പെടുത്തി. ഈ പരിപാടിയുടെ കൃത്യമായ റിപ്പോർട്ട് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കൈമാറിയിരുന്നു. ബോർഡും ജംഇയ്യത്തുൽ മുഅല്ലിമീനും പിന്നീട് നടപ്പിലാക്കിയ പല പദ്ധതികൾക്കും ഈ പരിപാടി പ്രചോദനമായിട്ടുണ്ടെന്നതിൽ ഫാപിൻസ് കൃതാർത്ഥരാണ്.

Kevin Wyrick

Director

Kevin Wyrick

Director

Kevin Wyrick

Director

Kevin Wyrick

Director

Sl No Category Programmes
1 Fundamentals
  • Introduction to perspectives on education
  • Introduction to educational psychology
2 Scholastic themes
  • Developmental Psychology
  • Science of Learning
  • Scholastic and non-scholastic problems in learning
3 Skills (Teaching and counseling)
  • Barefoot Counseling
  • Effective Teaching
  • Behavior modification