ഇമാമുമാർ മുന്നിൽ നിന്ന് നയിക്കേണ്ടവരാണ്. സമൂഹത്തെ വഴി നടത്തേണ്ടവർ. മത വിജ്ഞാനീയങ്ങളോടൊപ്പം ശാസ്ത്രീയവും കാലികവുമായ അറിവുകളും നൈപുണികളും ഇമാമുമാർ ആർജ്ജിക്കേണ്ടതുണ്ട്. സമൂഹത്തിന് എല്ലാ വിഷയങ്ങളിലും ആശ്രയമായി ഇമാമുമാർ മാറണം. ഇതിനായി 'ഹിക്മ' തയ്യാറാക്കിയ ഒരു വർഷത്തെ കോഴ്സാണിത്. ഇതിനെത്തുടർന്ന്, ഡിപ്ലോമ ഇൻ ട്രാൻസ്ഫോർമേഷണൽ ലീഡർഷിപ്പ്, ഗ്രാജ്വേഷൻ ആൻറ് പ്രാക്റ്റീഷണർ ഇൻ കൗണ്സിലിങ് ആൻ്റ് തെറാപ്പി എന്നീ കോഴ്സുകളും 'ഹിക്മ' ആവിഷ്കരിച്ചു.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലും കോഴിക്കോട് ഹൈസൺ ഹെറിറ്റേജിൽ വെച്ചും നടന്ന കോൺവെക്കേഷൻ പ്രോഗ്രാമുകൾ ചരിത്രമായി മാറി. കേരള വഖഫ് ബോർഡ്, സംസ്ഥാന മൈനോരിറ്റി ഡിപ്പാർട്ട്മെൻറ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.എച്ച്.ചെയർ, ഇസ്ലാമിക് സ്റ്റഡീസ്, സൈക്കോളജി ഡിപ്പാർട്ടുമെൻ്റുകൾ, ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, എം.എസ്.എസ്, സിജി തുടങ്ങിയവയുടെ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു ഹൈസണിലെ പരിപാടി.
തിരുവനന്തപുരം, കോട്ടയം, വടകര, കണ്ണൂർ, തളിപ്പറമ്പ്, പാപ്പിനിശ്ശേരി, മംഗലാപുരം തുടങ്ങി വിവിധ ഭാഗങ്ങളിലായി നിരവധി ബാച്ചുകൾ ഈ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞു.
ഇമാം എംപവർമെൻ്റ് പ്രോഗ്രാം കോഴ്സ് വർക്ക്
Sl No | Category | Programmes |
---|---|---|
1 | Advanced General Psychology |
|
2 | Counsellling Skills |
|
3 | Methods of Community Organizing |
|
4 | Leadership Skills |
|
5 | skills of public addressing |
|
6 | Foundation in Communicative English and E- literacy |
|
7 | Contemporary Islamic studies |
|